'അതിരടിയിൽ വില്ലൻ കഥാപാത്രം ചെയ്യാൻ ആദ്യം പരിഗണിച്ചത് ടൊവിനോയെ അല്ല', ബേസിൽ ജോസഫ്

ടൊവിനോയെ പോലൊരു സ്റ്റാർ ആണ് വില്ലൻ റോൾ ചെയ്യാൻ വരുന്നത്. അപ്പോൾ വെറുതെ ഒരു കാസ്റ്റിങ് ആയിട്ട് മാത്രം നമ്മൾ അതിനെ മിസ്യൂസ് ചെയ്യാൻ പാടില്ല.

'അതിരടിയിൽ വില്ലൻ കഥാപാത്രം ചെയ്യാൻ ആദ്യം പരിഗണിച്ചത് ടൊവിനോയെ അല്ല', ബേസിൽ ജോസഫ്
dot image

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവസനും റിയാ ഷിബു തുടങ്ങിയവരെല്ലാം അണിനിരക്കുന്നുണ്ട്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ഇപ്പോഴിതാ ടൊവിനോയ്ക്ക് പകരം ആദ്യം പരിഗണിച്ചത് മറ്റൊരു നടനെയാണെന്ന് പറയുകയാണ് ബേസിൽ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ആദ്യം സിനിമയിൽ വില്ലൻ ക്യാരക്ടറിലേക്ക് വേറെ ഒരാളെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. പിന്നെ നമ്മൾ ഒരു പോയിന്റ് എത്തിയപ്പോൾ എന്തുകൊണ്ട് ഈ വേഷം ടൊവിനോ ചെയ്തൂടെ അവൻ ചെയ്‌താൽ രസമായിരിക്കില്ലേ എന്ന് തോന്നി. അവൻ അങ്ങനത്തെ ഒരു ടൈപ്പ് ഓഫ് ക്യാരക്ടർ ചെയ്തിട്ടില്ല. അപ്പോൾ അവനെ കൊണ്ടുവന്നു. അപ്പോൾ ആ ക്യാരക്ടറിന് വേണ്ടി സ്ക്രിപ്റ്റിൽ കുറച്ചുകൂടെ റീവർക്ക് ചെയ്തു.

അവനെ കൊണ്ടുവരുമ്പോൾ നമ്മൾ അതിനുള്ള ജസ്റ്റിസ് ചെയ്യാണല്ലോ. നമ്മളെ വിശ്വസിച്ച് ഒരാൾ വരുകയാണ് അതുമാത്രമല്ല ടൊവിനോയെ പോലൊരു സ്റ്റാർ ആണ് വില്ലൻ റോൾ ചെയ്യാൻ വരുന്നത്. അപ്പോൾ വെറുതെ ഒരു കാസ്റ്റിങ് ആയിട്ട് മാത്രം നമ്മൾ അതിനെ മിസ്യൂസ് ചെയ്യാൻ പാടില്ല. അതുകൊണ്ട് അവനും കൂടെ വേണ്ടി കുറച്ചുകൂടെ ബെറ്റർ ആയിട്ട് എഴുതി. അങ്ങനെ പിന്നെ അനന്ദു ഇതിന്റെ പ്രൊഡ്യൂസർ എന്നുള്ള രീതിയിലേക്ക് കോപ്രൊഡ്യൂസർ ആയിട്ട് അനന്തു വന്നു. അങ്ങനെ മെല്ലെ മെല്ലെ വലുതായി വന്നതാണ്. അതൊരു ഭയങ്കര ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോസസ് ആണ്,' ബേസിൽ പറഞ്ഞു.

നാളെയാണ് സിനിമയുടെ റിലീസ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക.സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ചിത്രത്തിന്റെ ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്ററുകളും ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

Content Highlights: Basil says Tovino was not meant to play the villain in Athiradi

dot image
To advertise here,contact us
dot image