ഇത് വെറും സഞ്ജുവല്ല, 'ആര്‍ട്ടിസ്റ്റ് സഞ്ജു'; കലാകാരനെ പരിചയപ്പെടുത്തി ഭാര്യ ചാരുലത

ഐപിഎലില്‍ രണ്ടു സെഞ്ചുറികളോടെ തിളങ്ങി നില്‍ക്കുകയാണ് സഞ്ജു സാംസണ്‍

ഇത് വെറും സഞ്ജുവല്ല, 'ആര്‍ട്ടിസ്റ്റ് സഞ്ജു'; കലാകാരനെ പരിചയപ്പെടുത്തി ഭാര്യ ചാരുലത
dot image

ക്രിക്കറ്റ് മൈതാനത്ത് നിറഞ്ഞാടുന്ന സഞ്ജുവിനെ മാത്രമേ ആരാധകര്‍ക്കറിയൂ. എന്നാല്‍ സഞ്ജുവിന് വേറെയും പല കഴിവുകളുണ്ടെന്നാണ് ഭാര്യ ചാരുലത പറയുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി രണ്ടു സെഞ്ചുറികള്‍ നേടിയ, മികച്ച പ്രകടനങ്ങള്‍ കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ താരത്തിന്റെ കലാപരമായ കഴിവാണ് ചാരുലത പരിചയപ്പെടുത്തുന്നത്. ക്യാന്‍വാസില്‍ നിറങ്ങള്‍ ചാലിച്ച സഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സഞ്ജുവിന്റെ ഭാര്യ ചാരുലതയാണ് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം വരച്ച് നിറം ചാലിച്ച ചിത്രങ്ങള്‍ പങ്കുവെച്ചത്.

'ഹലോ, ആര്‍ട്ടിസ്റ്റ് സാംസണെ എല്ലാവരും പരിചയപ്പെടൂ' എന്ന അടിക്കുറിപ്പോടെയാണ് സഞ്ജു വരച്ച ചിത്രം ചാരുലത പങ്കുവച്ചത്. ജലാശയത്തിന്റെയും മലകളുടെയും പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ആകാശത്തിലെ ചന്ദ്രനാണ് പെയിന്റിങ്ങിലുള്ളത്. 'നിലാവിനെ' മികച്ച രീതിയില്‍ ഉള്‍പ്പെടുത്തിയതും ചാരു ചൂണ്ടിക്കാട്ടുന്നു. ചാരുവിന്റെ സ്റ്റോറി റീഷെയര്‍ ചെയ്ത് സഞ്ജു ഇതിനു മറുപടി നല്‍കി. 'അതെ, ഇത് എന്റെ ആദ്യ പെയിന്റിങ്ങാണ്. ലേലം ഉടന്‍' എന്നാണ് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഈ സീസണില്‍ സഞ്ജുവിന്റെ പ്രകടനം മികച്ചതാണ്. ഇതുവരെ രണ്ടു സെഞ്ചറിയും ഒരു അര്‍ധസെഞ്ചറിയും നേടിയിട്ടുണ്ട് സഞ്ജു. റണ്‍വേട്ടക്കാരുടെ പട്ടികയിലും ആദ്യപത്തില്‍ മലയാളി താരമുണ്ട്.11 കളിയില്‍നിന്ന് 430 റണ്‍സാണ് താരം ഇതുവരെ നേടിയത്. ഓറഞ്ച് ക്യാപിനുള്ള പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ സഞ്ജു സാംസണ്‍.

content highlights: This is not just Sanju, this is 'Artist Sanju'"; Wife Charulatha introduces the artist

dot image
To advertise here,contact us
dot image