

സിനിമയിലെന്ന പോലെ ക്രിക്കറ്റിലും അതീവ താല്പര്യമുള്ള സംവിധായകനാണ് പ്രിയദർശൻ. സഞ്ജു സാംസണിനോടുള്ള ആരാധന പലപ്പോഴും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ സഞ്ജുവിനൊപ്പം ഫോട്ടോ എടുക്കാൻ കഴിഞ്ഞത് ഏതൊരു മലയാളിയെപോലെയും അഭിമാനം തോന്നുന്ന കാര്യമാണെന്ന് പറയുകയാണ് പ്രിയദർശൻ. സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് പ്രിയദർശൻ കുറിച്ചിരിക്കുന്നത്.
'ഒരു മലയാളിയും ക്രിക്കറ്റ് പ്രേമിയും എന്ന നിലയിൽ, സഞ്ജു സാംസണിന്റെ കൂടെ ഒരു ഫോട്ടോയ്ക്ക് വേണ്ടി നിൽക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഓരോ മലയാളി ക്രിക്കറ്റ് ആരാധകനും അഭിമാനകരമായ നിമിഷമാണിത് എന്നാണ്,' ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചത്. സഞ്ജുവിനോടുള്ള തന്റെ ആരാധനയും സ്നേഹവും പ്രിയദർശൻ ഈ വരികളിലൂടെ പങ്കുവെച്ചു. ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയശിൽപ്പിയായ സഞ്ജു സാംസണിനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ നേരത്തെയും പോസ്റ്റ് പങ്കിട്ടിട്ടുണ്ട്.
സിനിമയോളം തന്നെ പ്രിയദർശന് പ്രിയമുണ്ട് ക്രിക്കറ്റിനോട്. കുട്ടിക്കാലത്ത് ക്രിക്കറ്റ് എന്ന് വച്ചാൽ ജീവനായിരുന്നു സംവിധായകന്. കോളജ് കാലത്ത് ബാറ്റ്സാമാനായും വിലസിയിട്ടുണ്ട് പ്രിയദർശൻ. ക്രിക്കറ്റ് കളിക്കിടെ പന്ത് വന്ന് ഇടത് കണ്ണില്‍ കൊണ്ട് പരിക്കേൽക്കുകയായിരുന്നു. കണ്ണിന് സാരമായി പരിക്കേറ്റതോടെ പ്രിയദർശന് ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ ക്രിക്കറ്റിനോടുള്ള പ്രണയത്തിൽ സംവിധായകന് ഇതുവരെയും ഒരു കുറവുമുണ്ടായിട്ടില്ല.
Content Highlights: Filmmaker Priyadarshan has said he is proud to have taken a photograph with Indian cricketer Sanju Samson. The acclaimed director praised the Kerala-born wicketkeeper-batter, noting his rise in international cricket as a matter of pride for the state. The interaction reflects the growing admiration for Samson beyond the cricket field, especially among cultural and film personalities.