മുംബൈക്കെതിരെ ബെംഗളൂരുവിന് ടോസ്; ബൗളിങ് തിരഞ്ഞെടുത്തു

മുംബൈയെ സൂര്യകുമാര്‍ യാദവ് നയിക്കും

മുംബൈക്കെതിരെ ബെംഗളൂരുവിന് ടോസ്; ബൗളിങ് തിരഞ്ഞെടുത്തു
dot image

ഐപിഎല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് ടോസ് ഭാഗ്യം. ടോസ് നേടിയ ആര്‍സിബി ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ മുംബൈ ആദ്യം ബാറ്റുചെയ്യും. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവ് തന്നെയാണ് ടീമിനെ നയിക്കുക.

രോഹിത് ശര്‍മ, റിയാന്‍ റിക്കിള്‍ട്ടണ്‍, നമന്‍ ധിര്‍, തിലക് വര്‍മ, വില്‍ ജാക്‌സ് തുടങ്ങിയവര്‍ കളിക്കും. ഇന്നത്തെ മത്സരത്തില്‍ തോറ്റാല്‍ മുംബൈ പുറത്താകും. ജയിച്ചാലും നേരിയ പ്രതീക്ഷ മാത്രമാണ് ടീമിനുള്ളത്.

നിലവില്‍ പത്തുകളിയില്‍ ആറുപോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് മുംബൈ. ബെംഗളൂരു പത്തുകളിയില്ഡ ആറുജയത്തോടെ 12 പോയിന്റുമായി നാലാമതാണ്. ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തേക്കെത്താം.

content highlights: Bengaluru wins toss against Mumbai; opts to bowl first

dot image
To advertise here,contact us
dot image