'ക്രിക്കറ്റിൽ ആവേശം സ്വാഭാവികമല്ലേ!'; വൈഭവിനെ ചൊറിഞ്ഞ ജാമിസണ് പിന്തുണയുമായി ഫെര്‍ഗൂസന്‍

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുന്നോടിയായിട്ടാണ് പഞ്ചാബ് കിംഗ്സ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

'ക്രിക്കറ്റിൽ ആവേശം സ്വാഭാവികമല്ലേ!'; വൈഭവിനെ ചൊറിഞ്ഞ ജാമിസണ് പിന്തുണയുമായി ഫെര്‍ഗൂസന്‍
dot image

രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയെ പുറത്താക്കിയ ശേഷം പ്രകോപനപരമായി പെരുമാറിയതിന് ശിക്ഷിക്കപ്പെട്ട കെയ്ല്‍ ജാമിസണ് പിന്തുണയുമായി ന്യൂസിലന്‍ഡ് സഹതാരം ലോക്കി ഫെര്‍ഗൂസന്‍.

ക്രിക്കറ്റില്‍ കളിക്കാര്‍ ആവേശവും വികാരങ്ങളും പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അത് ആരാധകര്‍ ഇഷ്ടപ്പെടുന്ന കാര്യമാണെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു. ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുന്നോടിയായിട്ടാണ് പഞ്ചാബ് കിംഗ്സ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 15 വയസ്സുകാരനായ സൂര്യവന്‍ഷിയെ പുറത്താക്കിയ ശേഷം ജാമിസണ്‍ നടത്തിയ ആഘോഷമാണ് വിവാദമായത്. 'കെയ്ല്‍ എന്റെ അടുത്ത സുഹൃത്താണ്. വിക്കറ്റ് നേടിയപ്പോള്‍ അവന്‍ ആവേശഭരിതനായി, അത് തികച്ചും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ വിക്കറ്റ് വീഴ്ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആവേശം കാണിക്കുന്നത് കളിയുടെ ഭാഗമാണ്.' ഫെര്‍ഗൂസന്‍ പറഞ്ഞു.

അതേ സമയം സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായ ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ലോക്കി ഫെര്‍ഗൂസന്‍ പഞ്ചാബ് കിംഗ്സിന്റെ ബൗളിംഗ് നിരയ്ക്ക് വലിയ കരുത്താണ്. ബാറ്റിംഗില്‍ ടീം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും, അഞ്ച് തവണ 200-ന് മുകളില്‍ റണ്‍സ് വഴങ്ങിയ ബൗളിംഗ് നിരയിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

Content highlights: lockie ferguson supports kyle jamieson against vaibhav suryavanshi

dot image
To advertise here,contact us
dot image