മുംബൈയെ പൂട്ടിയ കാംബോജ്; ഓറഞ്ച് ക്യാപ് ലിസ്റ്റിൽ രണ്ടാമത്; ഇതാ ഇന്ത്യയ്‌ക്കൊരു പുതിയ ബോളർ!

മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകർപ്പൻ ജയം നേടിയിരിക്കുകയാണ്.

മുംബൈയെ പൂട്ടിയ കാംബോജ്; ഓറഞ്ച് ക്യാപ് ലിസ്റ്റിൽ രണ്ടാമത്; ഇതാ ഇന്ത്യയ്‌ക്കൊരു പുതിയ ബോളർ!
dot image

മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകർപ്പൻ ജയം നേടിയിരിക്കുകയാണ്. ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയർ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

48 പന്തില്‍ 67 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. കാര്‍ത്തിക് ശര്‍മ 40 പന്തില്‍ പുറത്താവാതെ 54 റുതുരാജിന് നിര്‍ണായക പിന്തുണ നല്‍കി.

ഇരുവരുടെയും ബാറ്റിങ് പ്രകടനത്തിന് പുറമെ ബൗളിങ്ങിൽ അൻഷുൽ കാംബോജിന്റെ പ്രകടനം നിർണായകമായി. മത്സരത്തിൽ നാലോവറിൽ 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് പ്രധാന വിക്കറ്റുകളാണ്‌ കാംബോജ് നേടിയത്. വിൽ ജാക്സ്, ഹാര്‍ദിക് പാണ്ഡ്യ, റോബിൻ മിൻസ് എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്.

ഇതോടെ വിക്കറ്റ് വേട്ടക്കാരുടെ പർപ്പിൾ ക്യാപ് പോരാട്ടത്തിൽ 17 വിക്കറ്റുകളായി കാംബോജ് രണ്ടാമതെത്തി. 17 വിക്കറ്റുകൾ കുറഞ്ഞ ഇക്കോണമിയിൽ നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഭുവനേശ്വർ കുമാറാണ് ഒന്നാമത്.

Content highlights:anshul kamboj csk vs mi ipl 2026 purple cap race

dot image
To advertise here,contact us
dot image