മുംബൈയ്ക്കെതിരെ നിരാശ; എന്നിട്ടും റൺവേട്ടയിൽ ആദ്യ പത്തിൽ തിരിച്ചെത്തി സഞ്ജു

നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ 315 റണ്‍സാണ് സഞ്ജു നേടിയത്

മുംബൈയ്ക്കെതിരെ നിരാശ; എന്നിട്ടും റൺവേട്ടയിൽ ആദ്യ പത്തിൽ തിരിച്ചെത്തി സഞ്ജു
dot image

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നിരാശപ്പെടുത്തിയെങ്കിലും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണ്‍. 9 റണ്‍സാണ് മുംബൈക്കെതിരെ സഞ്ജു നേടിയത്.

നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ 315 റണ്‍സാണ് സഞ്ജു നേടിയത്. മത്സരത്തിന് മുമ്പ് 13-ാം സ്ഥാനത്തായിരുന്നു സഞ്ജു. രണ്ട് സെഞ്ച്വറികൾ സ്വന്തമാക്കിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 115-ാണ്.

45.00 ശരാശരിയും 167.55 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ് താരം

അതേസമയം നിലവില്‍ ഓറഞ്ച് ക്യാപ്പ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ തലയിലാണ്. വെള്ളിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 75 റണ്‍സ് നേടിയതോടെയാണ് രാഹുലിനെ തേടി ഓറഞ്ച് ക്യാപ്പെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ 433 റണ്‍സാണ് രാഹുല്‍ നേടിയത്.

ഒമ്പത് മത്സരങ്ങളില്‍ 425 റണ്‍സുള്ള അഭിഷേക് ശര്‍മ രണ്ടാം സ്ഥാനത്ത്. പുറത്താവാതെ നേടിയ 135 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണറുടെ ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അഭിഷേക് നേടി. 53.12 ശരാശരിയും അഭിഷേകിനുണ്ട്.

ഹൈദരാബാദിന്റെ തന്നെ ഹെന്റിച്ച് ക്ലാസന്‍ (414) മൂന്നാം സ്ഥാനത്ത്. നാല് അര്‍ധ സെഞ്ച്വറികള്‍ നേടിയ ക്ലാസന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 65 റണ്‍സാണ്. 59.14 ശരാശരിയും ക്ലാസനുണ്ട്.

വൈഭവ് സൂര്യവന്‍ഷി നാലാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ നിന്ന് നേടിയത് 404 റണ്‍സ്. 103 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 40.40 ശരാശരിയും 237.64 സ്ട്രൈക്ക് റേറ്റും വൈഭവിനുണ്ട്. വിരാട് കോലി (379) അഞ്ചാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കോഹ്‌ലി മൂന്ന് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി.

Content highlights: sanju samson ipl 2026 orange cap top 10 stats

dot image
To advertise here,contact us
dot image