15 കാരന്റെ വിക്കറ്റ് അങ്ങനെ ആഘോഷിക്കാൻ കാരണമുണ്ട്; മത്സരശേഷം മനസ്സുതുറന്ന് ജാമിസൺ

മത്സരത്തിന് ശേഷം ജാമിസൺ നൽകിയ പ്രതികരണമാണ് ഇതോടപ്പം വൈറലാകുന്നത്.

15 കാരന്റെ വിക്കറ്റ് അങ്ങനെ ആഘോഷിക്കാൻ കാരണമുണ്ട്; മത്സരശേഷം മനസ്സുതുറന്ന് ജാമിസൺ
dot image

രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം താരത്തിനുനേരേ ആക്രോശിച്ച് അമിത വൈകാരിക പ്രതികരണം നടത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെയ്ല്‍ ജാമിസണിനെതിരെ വിമര്‍ശനം ഉയരുകയാണ്. എന്നാലിതാ ഇപ്പോൾ മത്സരത്തിന് ശേഷം ജാമിസൺ നൽകിയ പ്രതികരണമാണ് ഇതോടപ്പം വൈറലാകുന്നത്.

അതൊരു സാധാരണ 15 കാരനല്ലെന്നും അങ്ങനെ ഭയരഹിതമായി കളിക്കുന്ന ഒരു ബാറ്ററെ ഞാൻ കണ്ടില്ലെന്നും അങ്ങനെയൊരു ഒരാളുടെ വിക്കറ്റ് വീഴ്ത്തുന്നത് ബഹുമതിയായാണ് കാണുന്നതെന്നും ജാമിസൺ പറഞ്ഞു. ടീമിൽ മിച്ചൽ സ്റ്റാർക്കിന്റെ സാന്നിധ്യം ഉണ്ടാക്കിയ പോസിറ്റീവും ജാമിസൺ പങ്കുവെച്ചു. ഒരു ലോകോത്തര താരം നിങ്ങളോടപ്പം പന്തെറിയാനുള്ളത് തീർച്ചയായും ആത്മവിശ്വാസം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കളിയിലെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ മനോഹരമായ ഇന്‍സ്വിങ് യോര്‍ക്കറിലൂടെയാണ് കെയ്ല്‍ ജാമിസണ്‍ സൂര്യവംശിയെ ക്ലീന്‍ ബൗള്‍ഡാക്കിയത്. പന്ത് സൂര്യവംശിയുടെ ബാറ്റിന്റെ അറ്റത്ത് തട്ടിയ ശേഷം സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.

വിക്കറ്റിന് പിന്നാലെ ജാമിസണ്‍ രൂക്ഷമായ രീതിയിലാണ് സൂര്യവംശിയെ നോക്കി ആക്രോശിച്ചത്. ഈ പന്തിനു തൊട്ടുമുമ്പ് സൂര്യവംശി കെയ്ല്‍ ജാമിസണെ ഒരു ബൗണ്ടറി അടിച്ചിരുന്നു. ക്രിക്കറ്റില്‍ പുതുമുഖമായ വൈഭവ് സൂര്യവംശിയോട് ഇത്രയും രൂക്ഷമായി പെരുമാറേണ്ടിയിരുന്നോ എന്നാണ് ഉയരുന്നതില്‍ ഏറ്റവും വലിയ ചോദ്യം.

അതേ സമയം തുടർച്ചയായ രണ്ടാം സീസണിലും മിന്നും പ്രകടനം കാഴ്ച വെക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശി. നിലവിൽ പത്ത് മത്സരങ്ങളിൽ നിന്ന് 404 റൺസുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ നാലാമതുണ്ട് താരം.

Content highlights:jamieson celebration reason revealed for vaibhav suryavanshi

dot image
To advertise here,contact us
dot image