ഹോൾഡർ പന്ത് പിടിച്ചത് നിലത്ത് നിന്ന്; പാട്ടീദാറിന്റെ വിക്കറ്റില്‍ വിവാദം; അംപയര്‍മാരെ ചോദ്യം ചെയ്ത് കോഹ്‌ലി

തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച വിരാട് കോഹ്‌ലി ഡഗൗട്ടിന് പുറത്തെത്തി ഒഫീഷ്യല്‍സുമായി തര്‍ക്കിച്ചു.

ഹോൾഡർ പന്ത് പിടിച്ചത് നിലത്ത് നിന്ന്; പാട്ടീദാറിന്റെ വിക്കറ്റില്‍ വിവാദം; അംപയര്‍മാരെ ചോദ്യം ചെയ്ത് കോഹ്‌ലി
dot image

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ രജത് പാട്ടീദാറിനെ പുറത്താക്കിയ തീരുമാനം വിവാദമാകുന്നു. തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച വിരാട് കോഹ്‌ലി ഡഗൗട്ടിന് പുറത്തെത്തി ഒഫീഷ്യല്‍സുമായി തര്‍ക്കിച്ചു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു സംഭവം. ആര്‍സിബി ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. അര്‍ഷാദ് ഖാന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച പാട്ടീദാറിന് പിഴച്ചു.

ഗുജറാത്ത് താരം ജേസണ്‍ ഹോള്‍ഡര്‍ പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും, ക്യാച്ച് പൂര്‍ത്തിയാക്കുന്നതിനിടെ പന്ത് നിലത്ത് സ്പര്‍ശിച്ചോ എന്ന് സംശയമുയര്‍ന്നു. എന്നാല്‍ റീപ്ലേകള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.

ഈ സമയത്ത് പവലിയനിലായിരുന്നു കോഹ്‌ലി ടിവി സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെ രോഷാകുലനായി പുറത്തെത്തുകയായിരുന്നു. അമ്പയര്‍മാരുടെ തീരുമാനത്തിലെ പിഴവ് കോഹ്‌ലി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

മൽസരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർസിബി 19 .2 ഓവറിൽ 155 റൺസിൽ ഓൾ ഔട്ടായി. 24 പന്തിൽ രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 40 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറർ.

Content highlights:/ipl-rajat-patidar-wicket-controversy-jason-holder-catch-virat-kohli-reaction

dot image
To advertise here,contact us
dot image