

സൺറൈസേഴ്സ് ഹൈദരാബാദിനോട് കൂടി തോറ്റതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇന്നലെ ആറ് വിക്കറ്റിന്റെ ജയമാണ് എസ് ആർ എച്ച് മുംബൈയ്‌ക്കെതിരെ നേടിയത്. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 244 റൺസ് വിജയ ലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.
ജസ്പ്രീത് ബുമ്രയുടെ ട്രെൻഡ് ബോൾട്ടും ഉൾപ്പെടുന്ന മുംബൈയുടെ ബോളിങ് നിരയുടെ ദയനീയ പരാജയമായിരുന്നു തോൽവിക്ക് കാരണം. ഇപ്പോള്‍ തോല്‍വിയിലും സ്റ്റാര്‍ പേസര്‍ ബുംറയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് പരിശീലകന്‍ കീറോണ്‍ പൊള്ളാര്‍ഡ്.
ഇന്നലെ ബുറ ഐപിഎല്ലില്‍ ഇതുവരെ എറിഞ്ഞിട്ടുള്ളതില്‍ മൂന്നാമത്തെ 'മോസ്റ്റ് എക്‌സ്‌പെന്‍സീവ്' സ്‌പെല്ലാണ് വഴങ്ങിയത്. എന്നാല്‍ ബുംറയുടെ തിരിച്ചുവരവിനായി അല്‍പം ക്ഷമ കാണിക്കണമെന്നാണ് പൊള്ളാര്‍ഡ് പറഞ്ഞത്. ജസ്പ്രീത് ബുംറയെപ്പോലുള്ള ഒരു ഫാസ്റ്റ് ബൗളിങ് പ്രതിഭയ്ക്ക് ഒരു 'ഓഫ് ഡേ' ലഭിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരിക്കാനും അര്‍ഹതയുണ്ടെന്നും കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞു.
'വര്‍ഷങ്ങളായി അദ്ദേഹം ഇത് ചെയ്യുന്നു. ഒരു മനുഷ്യനെന്ന നിലയില്‍, നിങ്ങള്‍ക്ക് തെറ്റുകള്‍ വരുത്താനും അവകാശമുണ്ട്, ചിലപ്പോള്‍ ഒരു നല്ല ദിവസമായിരിക്കില്ല. ഒരു നല്ല സീസണ്‍ ഉണ്ടാകില്ല, രണ്ട് മാസങ്ങള്‍ നന്നായി കളിക്കാന്‍ സാധിക്കില്ല. എന്നാല്‍ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ നമ്മള്‍ ചിലപ്പോള്‍ ഓര്‍ക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു.
അതെ, നമ്മള്‍ വര്‍ത്തമാനകാലത്താണ് ജീവിക്കുന്നത്, പക്ഷേ അദ്ദേഹം ഇപ്പോഴും മുംബൈ ഇന്ത്യന്‍സിലും ഇന്ത്യയിലും ഒന്നാം നമ്പര്‍ ബൗളറാണ്. എനിക്ക് തോന്നുന്നത് ചിലപ്പോഴൊക്കെ നമുക്ക് ക്രിക്കറ്റ് കളിക്കാരോട് അല്പം വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുമെന്നാണ്' പൊള്ളാര്‍ഡ് പറഞ്ഞു.
ബുംറ കളിയില്‍ ഇപ്പോള്‍ അല്‍പം പുറകോട്ട് പോയാലും ഭാവിയില്‍ അത് അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കും. അദ്ദേഹം ശക്തമായി തിരിച്ചെത്തി വിക്കറ്റുകള്‍ നേടുമെന്നും പൊള്ളാര്‍ഡ് പറഞ്ഞു. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ ബുംറയ്ക്ക് വിക്കറ്റൊന്നും നേടാനായിരുന്നില്ല.
Content highlights: ipl 2026 kieron pollard supports jasprit bumrah mumbai indians