

തുടർച്ചയായ രണ്ടാം സീസണിലും മിന്നും പ്രകടനം കാഴ്ച വെക്കുകയാൻ രാജസ്ഥാൻ റോയൽസിന്റെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശി. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 400 റൺസുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മൂന്നാമതുണ്ട് താരം.
വെറും 13 വയസ്സിലാണ് വൈഭവിനെ രാജസ്ഥാൻ സ്വന്തമാക്കുന്നത്. പതിനാലാം വയസ്സിൽ ആദ്യ ഐ പി എൽ കളിച്ച താരം വെടിക്കെട്ട് സെഞ്ച്വറിയുമായി ഞെട്ടിച്ചു. 1.1 കോടി രൂപയ്ക്കായാണ് വൈഭവിനെ രാജസ്ഥാൻ ലേലത്തിൽ വിളിച്ചിരുത്തി.
എന്നാൽഇതൊരു വലിയ ഭാഗ്യപരീക്ഷണമാണെന്നാണ് പലരും പറഞ്ഞത്. എന്നാൽ, വൈഭവിനായി മാത്രം 10 കോടി രൂപ വരെ മാറ്റിവയ്ക്കാൻ താൻ ഫ്രാഞ്ചൈസിയോട് പറഞ്ഞിരുന്നതായാണ് രാജസ്ഥാൻ ടീമിന്റെ ഡയറക്ടർ സുബിൻ ബറൂച്ച അടുത്തിടെ വെളിപ്പെടുത്തിയത്.
രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടിങ് സംവിധാനത്തെ പ്രശംസിച്ച് ഇംഗ്ലണ്ട് മുൻ പേസർ സ്റ്റുവർട്ട് ബ്രോഡ് അടുത്തിടെ നടത്തിയ രസകരമായ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ‘രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടിങ് സംവിധാനത്തിനോ അക്കാദമി സംവിധാനത്തിനോ അവർ ചെയ്തതെന്തായാലും അഭിനന്ദനങ്ങൾ. ലേലത്തിൽ അവർ വൈഭവിനെ ടീമിലെടുക്കുമ്പോൾ എനിക്ക് ഓർമ്മയുണ്ട് - അവന് 14, ചിലപ്പോൾ 13 വയസ്സായിരുന്നു - ഇത്രയും ചെറിയ പ്രായമുള്ള ഒരാളെ ഐപിഎലിലേക്ക് കൊണ്ടുവരുന്നത് അൽപം വിചിത്രമാണെന്ന് ഞാൻ കരുതി.
മൂന്നു വർഷത്തേക്ക് അവനെ സ്ക്വാഡിനൊപ്പം നിലനിർത്തുന്നത് വലിയ സമ്മർദമാണ്. അതിന്റെ കാര്യമെന്താണ്? നിങ്ങൾക്ക് അവനുമായി 10 വർഷത്തെ കരാറുണ്ടാക്കാൻ കഴിയില്ലല്ലോ; അവസരം ലഭിച്ചാൽ അവൻ മുംബൈ ഇന്ത്യൻസിലേക്കോ മറ്റോ പോയേക്കാം. അതായത്, സത്യസന്ധമായി പറഞ്ഞാൽ, അടുത്ത തവണ അവന് വേണമെങ്കിൽ ലേലത്തിൽ പങ്കെടുത്തേക്കാം. അതു വേണ്ടെങ്കിൽ നിങ്ങൾ കുറച്ച് ഉറപ്പുകൾ അവനു നൽകണം.’– ‘ഫോർ ദ് ലവ് ഓഫ് ക്രിക്കറ്റ്’ പോഡ്‌കാസ്റ്റിൽ മുൻ ഇംഗ്ലണ്ട് സഹതാരം ജോസ് ബട്‌ലറോട് ബ്രോഡ് പറഞ്ഞു.
Content highlights: ipl-2026-stuart-broad-prediction-vaibhav-suryavanshi-to-mumbai-indians