

ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് ചെറിയ ടോട്ടൽ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർസിബി 19 .2 ഓവറിൽ 155 റൺസിൽ ഓൾ ഔട്ടായി.
24 പന്തിൽ രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 40 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറർ. വിരാട് കോഹ്‌ലി 28 റൺസും ക്യാപ്റ്റൻ രജത് പാട്ടീദാർ 19 റൺസും റൊമാരിയോ ഷെപ്പേർഡ് 17 റൺസും നേടി. ഭുവന്വേഷർ കുമാർ 15 റൺസും വെങ്കിടേഷ് അയ്യർ 12 റൺസും നേടി.
ഗുജറാത്തിന് വേണ്ടി ജേസൺ ഹോൾഡർ, അർഷദ് ഖാൻ, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടി ഗുജറാത്ത് ക്യാപ്റ്റൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആർസിബി. എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുള്ള ഗുജറാത്ത് എട്ടാം സ്ഥാനത്താണ്.
Content highlight: ipl-2026-gt-vs-rcb-gujarat-titans-bowlers-restrict-royal-challengers-bengaluru-low-total