ഹെഡ് എട്ട് റൺസിൽ പുറത്തായേനെ!; അപ്പീൽ ചെയ്യാതെ മുംബൈ; വൻ നഷ്ടം

ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ മുംബെെ ബൗളർമാരെ തല്ലിപ്പറത്തി

ഹെഡ് എട്ട് റൺസിൽ പുറത്തായേനെ!; അപ്പീൽ ചെയ്യാതെ മുംബൈ; വൻ നഷ്ടം
dot image

ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇന്നലെ ആറ് വിക്കറ്റിന്റെ ജയമാണ് എസ് ആർ എച്ച് മുംബൈയ്‌ക്കെതിരെ നേടിയത്. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 244 റൺസ് വിജയ ലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.

ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ മുംബെെ ബൗളർമാരെ തല്ലിപ്പറത്തി. ആറ് ഓവറിൽ വിക്കറ്റ് പോവാതെ 92 റൺസാണ് ഹെെദരാബാദ് അടിച്ചെടുത്തത്. ഹെഡ് 19 പന്തിൽ 48 റൺസും അഭിഷേക് 17 പന്തിൽ 36 റൺസുമാണ് പവർപ്ലേയിൽ നേടിയത്. ഹെഡ് 76 റൺസ് നേടി.

എന്നാൽ മുംബെെയുടെ വലിയ അബദ്ധമാണ് ഇത്തരമൊരു ഗംഭീര തുടക്കത്തിലേക്ക് ഹെെദരാബാദിനെ എത്തിച്ചത്. മൂന്നാം ഓവറിൽത്തന്നെ ഹെെദരാബാദിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ മുംബെെക്ക് സാധിച്ചതാണ്.

എന്നാൽ ഇത് മുതലാക്കാൻ സാധിക്കാതെ പോയി എന്നതാണ് മുംബെെ കാട്ടിയ വലിയ അബദ്ധം. ട്രന്റ് ബോൾട്ട് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്ത് ഡീപ് പോയിന്റിലേക്ക് ഹെഡ് ഷോട്ട് കളിച്ചു. നമാൻ ധിറിന് ക്യാച്ചെടുക്കാൻ സാധിക്കുമായിരുന്നെങ്കിലും താരം കെെവിട്ടതോടെ പന്ത് സിക്സർ പോയി.

തൊട്ടടുത്ത പന്തിൽ ഓഫ് സ്റ്റംപിന് പുറത്തെത്തിയ ലങ്ത് ബോളിൽ ഹെഡ് ഷോട്ട് കളിച്ചെങ്കിലും പന്തിനെ കൃത്യമായി കണക്ട് ചെയ്യാൻ സാധിച്ചില്ല. ഈ പന്ത് ഹെഡിന്റെ ബാറ്റിൽ ഉരസിയിരുന്നു. ബാറ്റിന്റെ എഡ്ജിൽ തട്ടിയാണ് പന്ത് വിക്കറ്റ് കീപ്പർ റയാൻ റിക്കിൽട്ടന്റെ കെെയിലേക്കെത്തിയത്.

എന്നാൽ റിക്കിൽട്ടന് ഇത് മനസിലായില്ല. ബൗളർ ട്രന്റ് ബോൾട്ടിനും ഇത് ഔട്ടാണെന്ന് തോന്നിയില്ല. മുംബെെയുടെ ഒരു താരം പോലും അപ്പീൽ ചെയ്തില്ലെന്നതാണ് കൗതുകം.

Content highlights: ipl-2026-travis-head-dropped-chance-mumbai-indians-no-appeal-missed-opportunity-

dot image
To advertise here,contact us
dot image