കുവൈറ്റിൽ സിവിൽ ഐഡി സേവനങ്ങൾ നാളെ മുതൽ സാധാരണ നിലയിലാകും; വ്യക്തമാക്കി അധികൃതർ

സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ് വന്നതോടയാണ് കുവൈറ്റിൽ കുടുതല്‍ സേവനങ്ങള്‍ പുനരാരഭിക്കുന്നത്

കുവൈറ്റിൽ സിവിൽ ഐഡി സേവനങ്ങൾ നാളെ മുതൽ സാധാരണ നിലയിലാകും; വ്യക്തമാക്കി അധികൃതർ
dot image

കുവൈറ്റില്‍ കാര്‍ഡ് വിതരണം ഉള്‍പ്പെടെയുള്ള സിവില്‍ ഐഡി സേവനങ്ങള്‍ ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക് മടങ്ങും. മേഖലയിലെ അസാധാരണ സാഹചര്യങ്ങളെ തുടര്‍ന്ന് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പൂര്‍ണ്ണമായും നീക്കുന്നത്.

സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ് വന്നതോടയാണ് കുവൈറ്റിൽ കുടുതല്‍ സേവനങ്ങള്‍ പുനരാരഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സിവില്‍ കാര്‍ഡ് വിതരണം ഉള്‍പ്പെടെയുള്ള പ്രധാന സേവനങ്ങള്‍ മെയ് ഒന്ന് മുതല്‍ പുനരാരംഭിക്കുന്നത്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതരാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പുതിയ ഉത്തരവ് പ്രകാരം സൗത്ത് സുറയിലെ പ്രധാന കാര്യാലയത്തില്‍ കാര്‍ഡ് വിതരണം, സന്ദര്‍ശനം എന്നിവ രണ്ട് ഷിഫ്റ്റുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ വൈകുന്നേരം ഏഴ് മണിവരെയും ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കും. ആദ്യ ഷിഫ്റ്റില്‍ കുവൈറ്റി പൗരന്മാര്‍ക്കും വൈകുന്നേരത്തെ ഷിഫ്റ്റില്‍ പ്രവാസികള്‍ക്കുമാണ് സേവനം നല്‍കുക. അതേസമയം, അഹ്‌മദി, ജഹ്റ എന്നിവിടങ്ങളിലെ സിവില്‍ ഐ ഡി കാര്യമാലയങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത് രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കാര്‍ഡ് വിതരണം രണ്ട് ഷിഫ്റ്റുകളിലായി തന്നെ തുടരും. സിവില്‍ ഐഡി കേന്ദ്രങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ ഐഡി പുതുക്കല്‍, പുതിയ കാര്‍ഡ് വിതരണം, മേല്‍വിലാസ ഭേദഗതി ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഇനി പൂര്‍ണ ശേഷിയില്‍ ലഭ്യമാകും.

Content Highlights: Authorities in Kuwait have confirmed that Civil ID services will resume normal operations from tomorrow, bringing relief to residents and expats awaiting processing.

dot image
To advertise here,contact us
dot image