മധ്യപ്രദേശിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു; നിരവധി പേരെ കാണാതായി

ഏകദേശം 35 മുതൽ 40 വരെ ആളുകൾ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം

മധ്യപ്രദേശിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു; നിരവധി പേരെ കാണാതായി
dot image

ഭോപ്പാൽ: മധ്യപ്രദേശിൽ വിനോദ സഞ്ചാര ബോട്ട് മുങ്ങി നാല് പേർ മരിച്ചു. ജബൽപൂരിലെ ബാർഗി അണക്കെട്ടിലാണ് അപകടം നടന്നത്. രക്ഷാപ്രവർത്തക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തിരിച്ചിൽ തുടങ്ങിയിട്ടുണ്ട്. അപകടത്തിൽ നിരവധി പേരെ കാണാതായി.

18 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. കാണതായവർക്കായി തിരച്ചിൽ തുടരുകയാണ്. വിനോദസഞ്ചാരത്തിനായി പോയ ക്രൂയിസ് ബോട്ടാണ് മറിഞ്ഞത്. ഏകദേശം 35 മുതൽ 40 വരെ ആളുകൾ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം. രക്ഷാപ്രവർത്തനം ഊർജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.

Content Highlights:Four dead, several missing after tourist boat capsizes in Madhya Pradesh

dot image
To advertise here,contact us
dot image