

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പഞ്ചാബ് കിംഗ്സിന്റെ റൺമെഷിൻ എന്ന വിശേഷിപ്പിക്കപ്പെടുന്ന താരമായ പ്രഭ്‌സിമ്രന്‍ സിംഗിന്റെ പേര് അധികം ചര്‍ച്ച ചെയ്യപ്പെടാറില്ലെന്ന് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനും, മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദീപ്ദാസ് ഗുപ്തയും. പ്രഭ്‌സിമ്രന്‍ ഇന്ത്യന്‍ കുപ്പായം അണിയേണ്ട താരമാണെന്ന് ഇതിനോടകം തന്നെ ഇരുവരും തുറന്നുപറഞ്ഞ് കഴിഞ്ഞു.
'പ്രഭ്‌സിമ്രന്‍ സിംഗിനെ കുറിച്ച് നമ്മള്‍ അധികമൊന്നും സംസാരിക്കാറില്ല. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് ശേഷം അവന്‍ ഇന്ത്യന്‍ എ ടീമിനായും കളിച്ചിരുന്നു. സെലക്ടര്‍മാര്‍ക്ക് തന്നെയാണ് ഇതിന്റെ ക്രെഡിറ്റ്. ആരെങ്കിലുമൊക്കെ ഇതുപോലെയുള്ള താരങ്ങളുടെ പ്രകടനം കാണുന്നുണ്ട്'. ഈ വര്‍ഷത്തെ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്സിനായി മികച്ച പ്രകടനമാണ് പ്രഭ്‌സിമ്രന്‍ നടത്തുന്നത്. മികച്ച ബാറ്റര്‍ മാത്രമല്ല, മികച്ച കീപ്പറും കൂടിയാണ് ഈ 25കാരൻ. 'ഓപ്പണറെന്ന നിലയിലോ, ബാറ്ററെന്ന നിലയിലോ അവനെപ്പറ്റി നമ്മള്‍ കൂടുതല്‍ സംസാരിക്കാറില്ല. പക്ഷെ വലിയ വലിയ വ്യത്യാസമുണ്ടാക്കാന്‍ താരത്തിനായിട്ടുണ്ട്', ദീപ്ദാസ് ഗുപ്ത വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം പഞ്ചാബിനായി നാല് അർധസെഞ്ചുറികളടക്കം 548 റണ്‍സാണ് പ്രഭ്‌സിമ്രന്‍ വാരിക്കൂട്ടിയിരുന്നു. താരത്തിന്റെ കരിയറിലേ ബെസ്റ്റ് സീസൺ കൂടിയായിരുന്നു അത്. അതിന് മുമ്പുള്ള സീസണുകളില്‍ 358 റണ്‍സ്, 334 എന്നിങ്ങനെയായിരുന്നു താരണത്തിന്റെ സ്‌കോറുകള്‍. ഈ സീസണില്‍ ഏഴു മാച്ചില്‍ നിന്നും 192.62 സ്‌ട്രൈക്ക് റേറ്റില്‍ 287 റണ്‍സാണ് താരം അടിച്ചുകൂട്ടിയതും. മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നുണ്ട്.
Content highlight: Former cricketers praise underrated Prabhsimran Singh IPL 2026