മുംബൈ മറക്കില്ല, വാംഖഡെ സ്റ്റേഡിയത്തിൽ 'മലയാളി താരം' താണ്ഡവമാടിയ രാത്രി!

മുംബൈയുടെ തോല്‍വിയിലുണ്ട്, മറ്റൊരു നാണക്കേടിന്റെ റെക്കോഡ്; തോറ്റത് 103 റൺസിന്

മുംബൈ മറക്കില്ല, വാംഖഡെ സ്റ്റേഡിയത്തിൽ 'മലയാളി താരം' താണ്ഡവമാടിയ രാത്രി!
dot image

വാംഖഡെയില്‍ ഇന്നേവരെ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ 14 മത്സരങ്ങളാണ് കളിച്ചത്. ആറെണ്ണത്തില്‍ ചെന്നൈ ജയിച്ചു. എട്ടെണ്ണത്തില്‍ മുംബൈ ഇന്ത്യന്‍സും. വാംഖഡെ സ്റ്റേഡിയത്തിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ അപ്രമാദിത്തം മുംബൈ ഇന്ത്യന്‍സിനാണെങ്കിലും പക്ഷെ, കഴിഞ്ഞ ദിവസത്തെ ഐപിഎല്‍ തോല്‍വി കനത്ത ആഘാതമായി. 103 റണ്‍സിന്റെ തോല്‍വി മുംബൈക്ക് ഷോക്കായി. ഇന്നേവരെ പരസ്പരം ഏറ്റുമുട്ടിയതില്‍വെച്ച് ഏറ്റവും ആഴമുള്ള തോല്‍വി കൂടിയാണ് ഇത്. റണ്‍സ് അടിസ്ഥാനത്തില്‍ മുംബൈയുടെ ഏറ്റവും വലിയ തോല്‍വി കൂടിയായിരുന്നു ഇന്നലത്തേത്. ഹാര്‍ദിക് പാണ്ഡ്യയും സംഘവും നേരിട്ട ഈ കനത്ത തോല്‍വി മുംബൈ ആരാധകരിലും വിഷമമുണ്ടാക്കി. മത്സരത്തിലെ ചില തീരുമാനങ്ങള്‍ക്കെതിരേ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഇതുവരെ 42 വട്ടം ഏറ്റമുട്ടിയിട്ടുണ്ട്. 22 തവണ വിജയം മുംബൈക്കൊപ്പമായിരുന്നു. അതില്‍ 21 മത്സരം ജയിച്ചത് ഐപിഎല്ലിലും ഒരുവട്ടം ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിലുമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 വട്ടമാണ് ജയിച്ചത്. 19 കളികള്‍ ജയിച്ചത് ഐപിഎല്ലിലാണ്. ഒരുതവണ ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിലും. ഐപിഎല്‍ തുടങ്ങിയ 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് പോര് ഏറെ ശ്രദ്ധേയമാണ്. ആവര്‍ഷം രണ്ടുടീമുകള്‍ക്കും ഓരോ ജയമുണ്ടായിരുന്നു. ചെന്നൈയിലെ ചെപ്പോക്കില്‍നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയിച്ചപ്പോള്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു ജയം.

രണ്ടുടീമുകളും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പോരാട്ടമാണ് കാഴ്ചവെക്കാറുള്ളത്. ഇരു ടീമുകളും അഞ്ചുവീതം ഐപിഎല്‍ ട്രോഫിയും രണ്ടുവീതം ചാമ്പ്യന്‍സ് ലീഗ് കിരീടവും ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടം കാണാന്‍ എത്തുന്നവരും ഏറെയാണ്. ഇന്നലെയും വലിയ സംഘം കാണികള്‍ക്കുമുന്നിലായിരുന്നു മത്സരം.

content highlights: Mumbai won’t forget this!

dot image
To advertise here,contact us
dot image