അമ്മയ്ക്ക് ആദരം; മുംബൈയ്‌ക്കെതിരെ ചെന്നൈ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചത് അനുശോചനം രേഖപ്പെടുത്താന്‍

ചെന്നൈ സൂപ്പര്‍ താരം എംഎസ് ധോനി ഉള്‍പ്പടെ താരത്തിന് താങ്ങായിനിന്നു

അമ്മയ്ക്ക് ആദരം; മുംബൈയ്‌ക്കെതിരെ ചെന്നൈ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചത് അനുശോചനം രേഖപ്പെടുത്താന്‍
dot image

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ മുകേഷ് ചൗധരിയുടെ അമ്മ നിര്യാതയായത്. അമ്മയുടെ വിയോഗത്തിന്റെ കടുത്ത ദുഃഖ ഭാരത്തിലും മുംബൈക്കെതിരായ എല്‍ ക്ലാസിക്കോ മത്സരത്തില്‍ മുകേഷ് ചൗധരി കളിക്കാനിറങ്ങി. ക്വിന്റണ്‍ ഡികോക്കിന്റെ നിര്‍ണായക വിക്കറ്റും മുകേഷ് ചൗധരി വീഴ്ത്തി. ഏഴുറണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു മുകേഷ് ചൗധരി.

മുകേഷിന്റെ മാതാവ് പ്രേം ദേവി ഒരു വര്‍ഷത്തോളമായി അസുഖബാധിതയായിരുന്നു. മുംബൈയിലെ ടാറ്റ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു വിയോഗം. ഇതേത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ വ്യാഴാഴ്ച വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് കളിക്കാനിറങ്ങിയത്.

അമ്മയെ നഷ്ടപ്പെട്ട മുകേഷ് ചൗധരിക്ക് താങ്ങായി എം.എസ്. ധോനിയും കഴിഞ്ഞദിവസങ്ങളില്‍ കൂടെയുണ്ടായിരുന്നു. മുകേഷ് ചൗധരിയുടെ അമ്മയുടെ വിയോഗത്തില്‍ സിഎസ്‌കെ കുടുംബം അനുശോചിക്കുന്നതായി ടീം അറിയിച്ചു. മുകേഷിനും കുടുംബത്തിനും ഒപ്പമുണ്ടെന്നും, ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ അമ്മയുണ്ടാകുമെന്നും ടീം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

content highlights: Tribute to mother; Chennai players wear black armbands against Mumbai to express condolences

dot image
To advertise here,contact us
dot image