

തൃശ്ശൂർ പെരിഞ്ഞനം സ്വദേശി ഷാജി (57)യെയാണ് ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായ ഷാജി സ്വന്തമായി ബേക്കറി നടത്തി വരികയായിരുന്നു. മകൻ അഖിലേഷും ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ലീന. മകൾ: അശ്വനി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
Content Highlights: A Thrissur native was found dead at his residence in Bahrain. Local police have started an investigation into the expatriate’s death.