ഗിൽ നില്ല്; സൂര്യകുമാറിന് ശേഷം ഇന്ത്യയെ ശ്രേയസ് നയിക്കട്ടെ; സോഷ്യൽ മീഡിയയിൽ ചർച്ച

സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യയുടെ ടി20 ടീമിനെ നയിക്കാൻ ആര് എന്ന ചോദ്യം ഏറെ കാലമായി കേൾക്കുന്നതാണ്.

ഗിൽ നില്ല്; സൂര്യകുമാറിന് ശേഷം ഇന്ത്യയെ ശ്രേയസ് നയിക്കട്ടെ; സോഷ്യൽ മീഡിയയിൽ ചർച്ച
dot image

സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യയുടെ ടി20 ടീമിനെ നയിക്കാൻ ആര് എന്ന ചോദ്യം ഏറെ കാലമായി കേൾക്കുന്നതാണ്. ടി 20 ലോകകപ്പ് വിജയത്തിന് ശേഷം സൂര്യയുടെ പിൻഗാമി ആര് എന്ന ചോദ്യത്തിന് കൂടുതൽ മാനം വന്നിരുന്നു.

ശുഭ്മാൻ ഗില്ലിനെ ത്രീ ഫോർമാറ്റ് ക്യാപ്റ്റനാക്കി ഉയർത്തി കൊണ്ടുവരാനുള്ള ബി സി സി ഐ ശ്രമം അതിനിടയിൽ പാളിയിരുന്നു. ഏഷ്യ കപ്പിൽ വൈസ് ക്യാപ്റ്റനായി അവരോധിച്ചെങ്കിലും മോശം ഫോമിനാൽ ടീമിലെ സ്ഥാനം തന്നെ നഷ്ടമായി.

എന്നാലിതാ തുടർച്ചയായ രണ്ടാം ഐ പി എൽ സീസണിലും പഞ്ചാബ് കിങ്സിനെ മികച്ച നിലയിൽ നയിക്കുന്ന ശ്രേയസ് അയ്യരെ ആ സ്ഥാനത്തേക്ക് പരിഗണിക്കണെമെന്നാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരും വിദഗ്ധരും പറയുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെ ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിച്ച നായകൻ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നാം കിരീടം ചൂടിച്ചവൻ. പഞ്ചാബ് കിങ്സിനെ പതിറ്റാണ്ടുകള്‍ക്ക് കിരീടം സ്വപ്നം കാണാൻ പഠിപ്പിച്ചവൻ. നയിച്ച എല്ലാ സംഘങ്ങളേയും ഫൈനല്‍ വരെ ചുരുങ്ങിയത് ഒരു തവണയെങ്കിലും എത്തിക്കാൻ ശ്രേയസ് അയ്യറിന് കഴിഞ്ഞിട്ടുണ്ട്.

നിലവിൽ അഞ്ച് റൗണ്ട് മത്സരം തീരുമ്പോൾ ഈ സീസണിലും പഞ്ചാബ് കിങ്‌സാണ് പട്ടികയിൽ ഒന്നാമത്. അഞ്ച് മത്സരങ്ങളിൽ ഒരു മത്സരം പോലും തോൽക്കാത്ത പഞ്ചാബിന് പോയിന്റ് നഷ്ടമായത് മഴ ചതിച്ച കൊൽക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തിൽ മാത്രമാണ്. അതിൽ മഴ പെയ്തില്ലെങ്കിൽ ആ പോയിന്റും ശ്രേയസിന്റെ പഞ്ചാബ് സ്വന്തമാക്കിയേനെ.

Content highlights: shreyas-iyer-vs-shubman-gill-t20-captaincy-debate

dot image
To advertise here,contact us
dot image