

പഞ്ചാബ് കിങ്സിനെതിരെ സെഞ്ച്വറി പ്രകടനവുമായി ദക്ഷിണാഫ്രിക്കൻ താരം ഡീ കോക്ക്. സീസണിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും അവസരം കിട്ടാതിരിക്കുന്ന ഡീ കോക്ക് രോഹിത് ശർമയ്ക്ക് പരിക്കേറ്റതോടെയാണ് ഇലവനിൽ എത്തിയത്.
53 പന്തിൽ ഏഴ് വീതം സിക്‌സറും ഫോറുകളൂം അടക്കമായിരുന്നു ഡീ കോക്ക് ശതകം തൊട്ടത്. ആകെ പുറത്താകാതെ 60 പന്തിൽ 112 റൺസ് നേടി.
താരത്തിന്റെയും നമാൻ ധിറിന്റെയും മികവിൽ മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. നമാൻ ധിർ 31 പന്തിൽ മൂന്ന് വീതം സിക്‌സറും ഫോറുകളും അടക്കം 50 റൺസ് നേടിയാണ് പുറത്തായത്.
12 റൺസിനിടെ സൂര്യകുമാർ യാദവ്, റിയാൻ റിക്കിൽട്ടൻ എന്നിവരുടെ വിക്കറ്റുകൾ നഷ്‌ടമായ മുംബൈയ്ക്ക് ഡീ കോക്ക്- നമാൻ ധിർ കൂട്ടുകെട്ട് തുണയാകുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 122 റൺസാണ് കൂട്ടിച്ചേർത്തത്. ഹാർദിക് പാണ്ഡ്യ 14 റൺസ് നേടി.
നേരത്തെ ടോസ് നേടി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സീസണിൽ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായ മൂന്ന് മത്സരവും തോറ്റ മുംബൈയ്ക്ക് ഇന്നത്തെ വിജയം അനിവാര്യമാണ്.
നാല് മത്സരങ്ങളിൽ കളിച്ച് മൂന്ന് ജയവും മഴ മൂലമുള്ള ഒരു സമനിലയും അടക്കം ഏഴ് പോയിന്റുള്ള പഞ്ചാബ് സീസണിലെ ഏക അപരാജിതരാണ്.
Content highlights:/ipl-2026-mi-vs-pbks-quinton-de-kock-century-highlights