'ജോ' സംവിധായകന്‍ ഹരിഹരന്‍ റാമിന്റെ ചിത്രത്തില്‍ നായകനായി ജി വി പ്രകാശ് കുമാര്‍

മാളവിക മനോജ് ആണ് ഈ ചിത്രത്തില്‍ ജി വി പ്രകാശ് കുമാറിന്റെ നായികയായി എത്തുന്നത്

'ജോ' സംവിധായകന്‍ ഹരിഹരന്‍ റാമിന്റെ ചിത്രത്തില്‍ നായകനായി ജി വി പ്രകാശ് കുമാര്‍
dot image

ലാര്‍ക്ക് സ്റ്റുഡിയോയും പാരലല്‍ യൂണിവേഴ്‌സ് പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജി വി പ്രകാശ് കുമാര്‍ നായകനായി എത്തുന്ന ചിത്രം ഒരുക്കുന്നത് 'ജോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഹരിഹരന്‍ റാം ആണ്. കരുഡന്‍, മാമന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം ലാര്‍ക്ക് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭമാണിത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ഇപ്പോള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.

അത്‌കൊണ്ട് തന്നെ ഈ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നതിനൊപ്പം, ചിത്രത്തിന് സംഗീതമൊരുക്കാനും ജി വി പ്രകാശ് കുമാര്‍ തയ്യാറായി. തികച്ചും വ്യത്യസ്തമായ രീതിയില്‍ അദ്ദേഹത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിനായി, വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളിലൂടെയാണ് ജി വി പ്രകാശ് കുമാര്‍ കടന്നു പോകുന്നത്.

ജോയിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച മാളവിക മനോജ് ആണ് ഈ ചിത്രത്തില്‍ ജി വി പ്രകാശ് കുമാറിന്റെ നായികയായി എത്തുന്നത്. കര്‍ണന്‍, വാഴയ് തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ ദൃശ്യങ്ങളിലൂടെ കയ്യടി നേടിയ തേനി ഈശ്വറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുക.

ചിത്രത്തിന്റെ ഭാഗമാകാനായി തമിഴിലെ പ്രമുഖ അഭിനേതാക്കളുമായും സാങ്കേതിക വിദഗ്ധരുമായും നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകും. ലൊക്കേഷന്‍ തിരയല്‍ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന ചിത്രം ജൂണില്‍ ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ- ശബരി.

Content Highlights: GV Prakash Kumar to star in Joe director Hariharan Ram's film

dot image
To advertise here,contact us
dot image