'ഇഡ്ലി, സാമ്പാർ, ചട്ണി' പാട്ട്; താരങ്ങളെ അപമാനിച്ചതിൽ ചിന്നസ്വാമി ഡിജെയ്ക്കെതിരെ പരാതിയുമായി CSK

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഡിജെയ്‌ക്കെതിരേ പരാതിയുമായി ചെന്നൈ സൂപ്പർ കിങ്‌സ്

'ഇഡ്ലി, സാമ്പാർ, ചട്ണി' പാട്ട്; താരങ്ങളെ അപമാനിച്ചതിൽ ചിന്നസ്വാമി ഡിജെയ്ക്കെതിരെ പരാതിയുമായി CSK
dot image

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഡിജെയ്‌ക്കെതിരേ പരാതിയുമായി ചെന്നൈ സൂപ്പർ കിങ്‌സ്. ഏപ്രിൽ അഞ്ചിന് ചിന്നസ്വാമിയിൽ നടന്ന ബെംഗളൂരു - ചെന്നൈ മത്സരത്തിനിടെയായിരുന്നു സംഭവം.

പൊതുവെ ദക്ഷിണേന്ത്യൻ സ്റ്റീരിയോടൈപ്പുകളെ പരിഹസിക്കാൻ ഉപയോഗിക്കുന്ന 'ദോശ, ഇഡ്ലി, സാമ്പാർ, ചട്ണി' എന്ന ഗാനത്തിന്റെ ട്രാക്ക് പ്ലേ ചെയ്തതിനെതിരെയാണ് സിഎസ്‌കെയുടെ പരാതി. ഗണ അപ്പു എന്ന സ്വതന്ത്ര സംഗീത സംവിധായകന്റെ ഗാനമാണിത്.

സാധാരണയായി ഡിജെകൾ ഹോം ടീമിനെ പിന്തുണയ്ക്കാറുണ്ടെങ്കിലും ചിന്നസ്വാമി സ്റ്റേഡിയത്തിൽ അത് എതിർ ടീമിലെ കളിക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു എന്ന് സിഎസ്‌കെ മാനേജിങ് ഡയറക്ടർ കാശി വിശ്വനാഥൻ പറഞ്ഞു.

മത്സരത്തിനിടെ പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെയുള്ള ചില പരാമർശങ്ങളിലും സിഎസ്‌കെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയങ്ങളിലെ ഇത്തരം പെരുമാറ്റം കായിക മര്യാദയ്ക്ക് നിരക്കാത്തതാണെന്നും സമാധാനപരമായ അന്തരീക്ഷം തകർക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐപിഎൽ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഐപിഎൽ സീസണിൽ, ചെന്നൈയിൽ നടന്ന ഒരു മത്സരത്തിന് മുമ്പ് ആർസിബി വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ഇതേ പാട്ട് പാടിയത് വിവാദമായിരുന്നു. സോഷ്യൽ മീഡിയയിൽ ചെന്നൈ ആരാധകർ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ നടന്ന മത്സരത്തിൽ ചെപ്പോക്കിൽ ജിതേഷ് പുറത്തായപ്പോൾ ഇതേ ഗാനം പ്ലേ ചെയ്യുകയും ചെയ്തിരുന്നു.

Content highlights:csk complaint against chinnaswamy stadium dj-idli sambhar song insult

dot image
To advertise here,contact us
dot image