രോമാഞ്ചത്തിന് പിന്നിലെ രഹസ്യം എന്താണെന്നറിയണോ?

രോമാഞ്ചം ഉണ്ടാകുന്നത് സാധാരണമാണ്.എന്നാല്‍ അത് എങ്ങനെയുണ്ടാകുന്നു, എന്താണ് അതിന് പിന്നില്‍ എന്നറിയണ്ടേ...

രോമാഞ്ചത്തിന് പിന്നിലെ രഹസ്യം എന്താണെന്നറിയണോ?
dot image

നല്ല തണുപ്പുണ്ടാകുമ്പോള്‍, സന്തോഷം തോന്നുമ്പോള്‍, ഭയം തോന്നുമ്പോള്‍ ചിലപ്പോള്‍ ഇഷ്ടമുളള ഒരു പാട്ട് കേള്‍ക്കുമ്പോഴൊക്കെ രോമാഞ്ചമുണ്ടാകുന്നത് സാധാരണമാണ്. നമ്മുടെയൊക്കെ ശരീരത്തില്‍ സംഭവിക്കുന്ന സൂക്ഷ്മവും സാധാരണവുമായ രോമാഞ്ചമെന്ന പ്രതിഭാസം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് അറിയാം.

goosebumps skin

എന്താണ് രോമാഞ്ചം

രോമകൂപങ്ങളുടെ വേരിലുളള ചെറിയ പേശികളുടെ സങ്കോചം (Arrector pili muscles) മൂലമാണ് രോമാഞ്ചം ഉണ്ടാകുന്നത്. രോമാഞ്ചം ഉണ്ടാകുമ്പോള്‍ ഈ പേശികള്‍ ചുരുങ്ങുകയും രോമങ്ങള്‍ നിവര്‍ന്ന് നില്‍ക്കുകയും ചെയ്യും. ഈ പ്രക്രീയ യാന്ത്രികമായി സംഭവിക്കുന്നതാണ്. ചില സാഹചര്യങ്ങളോട് ശരീരം പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് രോമാഞ്ചം ഉണ്ടാകുന്നത്.

തണുപ്പും രോമാഞ്ചവും

ഒരു വ്യക്തിക്ക് തണുപ്പ് അനുഭവപ്പെടുമ്പോഴോ തണുത്ത വസ്തുക്കളോടുളള പ്രതികരണമായിട്ടോ ആണ് രോമാഞ്ചം ഉണ്ടാകുന്നത്. തണുക്കുമ്പോള്‍ ശരീരത്തിലെ രോമങ്ങള്‍ അല്‍പം ഉയരുകയും ശരീരത്തിന്റെ ഉപരിതലത്തില്‍ ഒരു താപ പാളി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് തണുപ്പില്‍നിന്ന് രക്ഷനേടാന്‍ സഹായകമാകും. രോമങ്ങളോട് ചേര്‍ന്നുള്ള വളരെ ചെറിയ മസിലുകള്‍ സങ്കോചിക്കുമ്പോള്‍ ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ ചെറിയ തോതിലുള്ള താഴ്ച ഉണ്ടാകുന്നു. ഇത് തൊട്ടടുത്തുള്ള ചര്‍മ്മഭാഗത്തെ പുറത്തേക്ക് തളളുകയും രോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

goosebumps skin

അഡ്രിനാലിന്റെ പ്രവര്‍ത്തനം

രോമാഞ്ചം ഉണ്ടാകാനുള്ള പ്രധാന കാരണം സ്‌ട്രെസ് ഹോര്‍മോണായ അഡ്രിനാലിനാണ്. അഡ്രിനാലിന്‍ റിലീസിന്റെ മറ്റ് ലക്ഷണങ്ങളില്‍ കണ്ണുനീര്‍ വരിക, കൈ വിറയ്ക്കുക, രക്തസമ്മര്‍ദ്ദം വര്‍ധിക്കുക, ഹൃദയമിടിപ്പ് വര്‍ധിക്കുക എന്നിവയൊക്കെ ഉള്‍പ്പെടാം.

ഏതൊക്കെ സാഹചര്യത്തില്‍ രോമാഞ്ചം ഉണ്ടാകാം

എല്ലാ രോമാഞ്ചവും ഭയവുമായോ തണുപ്പുമായോ ബന്ധപ്പെട്ടുള്ളതല്ല. ചില ആളുകള്‍ക്ക് ആകര്‍ഷകമായ സംഗീതം കേള്‍ക്കുമ്പോഴോ സിനിമയിലെ ഒരു രംഗം കാണുമ്പോഴോ അല്ലെങ്കില്‍ ജീവിതത്തിലെ ഒരു പ്രധാന സംഭവം ഓര്‍ക്കുമ്പോഴോ ശരീരത്തില്‍ രോമാഞ്ചം ഉണ്ടാകാം. ന്യൂറോ സയന്റിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ രോമാഞ്ചം അനുഭവപ്പെടുന്നത് അയാളുടെ തലച്ചോറിലെ വൈകാരിക കേന്ദ്രങ്ങളും ശരീരത്തിലെ നാഡീ വ്യവസ്ഥയും തമ്മിലുളള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമാണ്. ഭയം, പ്രചോദനം, തുടങ്ങിയ വികാരങ്ങളുമായും രോമാഞ്ചം ബന്ധപ്പെട്ടേക്കാം. തലച്ചോറ് നാഡികളുമായും ചര്‍മ്മ കലകളുമായും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് രോമാഞ്ചം. കൂടാതെ നമ്മുടെ ശരീരത്തിന് ചുറ്റുമുള്ള വികാരങ്ങളില്‍ നിന്നുമുള്ള ഇന്‍പുട്ടുകളോട് എത്രത്തോളം നന്നായി പ്രതികരിക്കാന്‍ കഴിയുമെന്നും ഇത് സൂചിപ്പിക്കുന്നു.

Content Highlights : It's normal to have goosebumps. But do you know how it happens and what's behind it?

dot image
To advertise here,contact us
dot image