

എറ്റുമാനൂര്‍ : ഏറ്റുമാനൂരില്‍ നാട്ടകം സുരേഷ് 4000 -7000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ബൂത്തുതല കണക്കുകള്‍ ക്രോഡീകരിച്ച് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കുന്നത്.
പോളിങ് ശതമാനം ഉയര്‍ന്നതും കുറഞ്ഞതുമായ ബൂത്തുകളുടെ കണക്കുകള്‍ പ്രത്യേകം ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മേഖലകളിലെ രാഷ്ട്രീയ സ്വാധീനം, വോട്ടര്‍മാരുടെ പ്രായം സാമൂഹിക, ഭൗതിക സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്താണു റിപ്പോര്‍ട്ട്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഫലവും ചര്‍ച്ചയായിട്ടുണ്ട്.
കഴിഞ്ഞ തവണ യുഡിഎഫ് വിമതയായി മത്സരിച്ച ലതിക സുഭാഷ് അന്ന് നേടിയ വോട്ടുകൾ തിരികെ യുഡിഎഫിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി എത്തിയതും ഡിസിസി അധ്യക്ഷൻ തന്നെ സ്ഥാനാർത്ഥിയായതും വിജയസാധ്യത വർധിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ വരവും പ്രചാരണത്തിൽ മുൻതൂക്കം നൽകിയെന്നു വിലയിരുത്തലുണ്ടായി. ഏറ്റുമാനൂർ നഗരസഭയിലും അതിരമ്പുഴ, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlight : The UDF claims that Nattakam Suresh will win in Ettumanoor with a margin of 4,000 to 7,000 votes. The alliance says a report prepared by the constituency committee two days ago.