'സൂപ്പര്‍ സ്റ്റാര്‍സിന് കൊടുക്കുന്ന കാര്‍ഡ് അല്ലേ ഇത്, പണിയാകുവോ'; സര്‍പ്രൈസ് കാര്‍ഡിനെ കുറിച്ച് സൈജു കുറുപ്പ്

സൈജു കുറിപ്പിന്റെ മോഹിനിയാട്ടം സിനിമ തീയേറ്ററുകളില്‍ വന്‍ വിജയമായിരിക്കുകയാണ്

'സൂപ്പര്‍ സ്റ്റാര്‍സിന് കൊടുക്കുന്ന കാര്‍ഡ് അല്ലേ ഇത്, പണിയാകുവോ'; സര്‍പ്രൈസ് കാര്‍ഡിനെ കുറിച്ച് സൈജു കുറുപ്പ്
dot image

സൈജു കുറിപ്പ് നായകനായെത്തിയ ചിത്രം മോഹിനിയാട്ടം തീയേറ്ററില്‍ വന്‍ വിജയമായി ഓടികൊണ്ടിരിക്കുകയാണ്. ഭരതനാട്യം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തീയേറ്ററില്‍ എത്തിയിരിക്കുന്നത്.സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. സൈജു കുറിപ്പ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്. സൈജു കുറുപ്പിന് ഒരു സ്‌പെഷ്യല്‍ ടൈറ്റില്‍ കാര്‍ഡും സിനിമയില്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. ആ ടൈറ്റില്‍ കാര്‍ഡും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയാണ്.

ആ ടൈറ്റില്‍ കാര്‍ഡിനെ കുറിച്ച് ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ഫിലീംസിനോട് പറയുകയാണ് സൈജു കുറിപ്പ്. 'എനിക്ക് പേടിയായിരുന്നു. സൈജു ചേട്ടാ നിങ്ങള്‍ക്ക് വേണ്ടി ഞാനൊരു പരിപാടി വച്ചിട്ടുണ്ടെന്ന് കൃഷ്ണദാസ് എന്നോട് സൂചിപ്പിച്ചിരുന്നു. പക്ഷേ എന്ത് പരിപാടിയാണെന്ന് എനിക്കറിയില്ല. ഞാന്‍ വിചാരിച്ചു താങ്ക്‌സ് കാര്‍ഡില്‍ എന്തെങ്കിലും ഉണ്ടാകുമെന്ന്. റിലീസിന് മുന്‍പാണ് ഞാന്‍ ടൈറ്റില്‍ കാര്‍ഡിന്റെ കാര്യം അറിയുന്നത്'- സൈജു കുറിപ്പ് പറയുന്നു.

ഇവര്‍ അത് സോഷ്യല്‍ മീഡിയയില്‍ എനിക്ക് ഫോട്ടോ എടുത്ത് അയച്ചു തന്നു. അപ്പോള്‍ ഞാന്‍ ഗ്രൂപ്പില്‍ പറഞ്ഞു. തോമസ് ചേട്ടനും ദാസനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സല്‍മാനുമുണ്ട് ആ ഗ്രൂപ്പില്‍. എടാ ഇത് പണിയാകില്ലേ, ഇത് സൂപ്പര്‍ സ്റ്റാറിന് കൊടുക്കുന്ന ടൈറ്റില്‍ കാര്‍ഡ് ആണ് എന്ന്. ഈ മൂന്നു പേരും എന്റെ മെസേജിനോട് പ്രതികരിച്ചില്ല. ഒന്നില്ലെങ്കില്‍ ഇത് ഓക്കെയാണ് ചേട്ടാ എന്നെങ്കിലും പറയണ്ടേ. ഇത് ഒന്നും പറഞ്ഞില്ല, അവര്‍ ആ വോയ്‌സ് മെസേജ് കേള്‍ക്കാത്ത പോലെ ആയിരുന്നു. പിന്നെ ഞാന്‍ അത് വിട്ടു. തിയറ്ററില്‍ എത്തിക്കഴിഞ്ഞപ്പോഴേക്കും ആളുകള്‍ക്ക് ശരിക്കും ചിരിയാണ് വന്നത്. അപ്പോള്‍ എനിക്ക് സമാധാനമായി. അതായിരുന്നു ശരിക്ക് ഇവരുടെ ഉദ്ദേശ്യം. പക്ഷേ 150 എന്നുള്ള ആ കണക്ക് ശരിയാണ്'.- സൈജു കുറുപ്പ് പറഞ്ഞു.

Content Highlights: Saiju kurup comment about the surprise card in the movie Mohiniyattam

dot image
To advertise here,contact us
dot image