വോട്ട് മുഖ്യം!; IPL തിരക്കിനിടയിലും വോട്ട് ചെയ്യാനെത്തി പരാഗ്; അസമില്‍ വോട്ട് രേഖപ്പെടുത്തി

ഐപിഎല്‍ 2026 സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് റിയാൻ പരാഗിന്റെ കീഴിലുള്ള രാജസ്ഥാൻ റോയൽസ് ടീം

വോട്ട് മുഖ്യം!; IPL തിരക്കിനിടയിലും വോട്ട് ചെയ്യാനെത്തി പരാഗ്; അസമില്‍ വോട്ട് രേഖപ്പെടുത്തി
dot image

ഐപിഎല്‍ 2026 സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് റിയാൻ പരാഗിന്റെ കീഴിലുള്ള രാജസ്ഥാൻ റോയൽസ് ടീം. ഇപ്പോഴിതാ ഐ പി എൽ ആവേശം നില്‍ക്കുമ്പോഴും തന്റെ പൗരധര്‍മ്മം നിര്‍വ്വഹിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് വാർത്തകളിൽ ഇടം നേടുകയാണ്.

അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാഴാഴ്ച ഗുവാഹത്തിയില്‍ എത്തിയ താരം മാതാപിതാക്കള്‍ക്കൊപ്പം വോട്ട് രേഖപ്പെടുത്തി. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം പരാഗ് ദാസിന്റെയും മുന്‍ ദേശീയ നീന്തല്‍ താരം മിഥു ബറുവയുടെയും മകനായ റിയാന്‍, ന്യൂ ഗുവാഹത്തി മണ്ഡലത്തിലെ ഖാര്‍ഘുലിയിലുള്ള ലാല്‍ സിംഗ് അക്കാദമിയിലാണ് വോട്ട് ചെയ്തത്.

വോട്ട് ചെയ്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച താരം, 'ഞങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നു' എന്നാണ് അതിന് അടിക്കുറിപ്പ് നല്‍കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുമായുള്ള നിര്‍ണായക മത്സരത്തിന് മുന്‍പാണ് താരം ജന്മനാട്ടിലെത്തി വോട്ട് ചെയ്തത്.

അസമിലെ 126 സീറ്റുകളിലേക്കും നടന്ന വോട്ടെടുപ്പില്‍ വൈകുന്നേരം 5 മണി വരെ ഏകദേശം 84.42% പോളിംഗ് രേഖപ്പെടുത്തി. ഇത് കഴിഞ്ഞ തവണത്തെക്കാള്‍ (82.04%) കൂടുതലാണ്.

Content highlights: riyan parag casts vote assam assembly elections ipl 2026

dot image
To advertise here,contact us
dot image