

അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റിന് തകർത്ത് ലഖ്‌നൗ സൂപ്പർ ജയൻറ്സ്. കൊൽക്കത്ത മുന്നോട്ടുവെച്ച 182 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ലഖ്‌നൗ മറികടന്നത്.
27 പന്തിൽ ഏഴ് സിക്‌സറും രണ്ട് ഫോറുകളും അടക്കം പുറത്താകാതെ 54 റൺസ് നേടിയ മുകുൽ ചൗധരിയാണ് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ ഏഴിന് 128 എന്ന നിലയിൽ നിന്നായിരുന്നു രക്ഷാപ്രവർത്തനം.
ലഖ്‌നൗവിന് വേണ്ടി നേരത്തെആയുഷ് ബദോനി അർധ സെഞ്ച്വറി നേടി. 34 പന്തിൽ രണ്ട് സിക്‌സറും ഏഴ് ഫോറുകളും അടക്കം 54 റൺസാണ് താരം നേടിയത്. ഏയ്ഡൻ മാർക്രം 22 റൺസും മുകുൾ ചൗധരി 25 റൺസും മിച്ചൽ മാർഷ് 15 റൺസും നേടി.
കൊൽക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ, അങ്കുൽ റോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. കൊൽക്കത്തയ്ക്ക് വേണ്ടി ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ 24 പന്തിൽ 41 റൺസ് നേടി. രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.
അൻക്രിഷ് രഘുവൻഷി 35 പന്തിൽ രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 45 റൺസ് നേടി. കാമറൂൺ ഗ്രീൻ 32 റൺസും റോവ്മാൻ പവൽ 39 റൺസും നേടി.
Content highlights: ipl-2026-kkr-vs-lsg-mukul-chaudhary-heroics-lucknow-super-giants-last-ball-win