

സൗദിയുടെ വിനോദസഞ്ചാര മേഖലയില്‍ കഴിഞ്ഞ വര്‍ഷം റെക്കോഡ് വളര്‍ച്ച. രാജ്യത്തെത്തിയ വിദേശ വിനോദസഞ്ചാരികള്‍ സൗദിയില്‍ ചെലവഴിച്ച ആകെ തുക 16,000 കോടി റിയാലിലെത്തിയതായി സൗദി സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദേശികളുടെ ചെലവിടലില്‍ നാല് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.
രാജ്യത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, സൗദിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത സ്വദേശികളും താമസക്കാരും നടത്തിയ ചെലവുകളിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2025ല്‍ 11040 കോടി റിയാലാണ് സൗദിയില്‍ നിന്നുള്ള യാത്രക്കാര്‍ പുറത്ത് ചെലവഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വര്‍ധനവാണിത്.
Content Highlights: Saudi Arabia’s tourism sector has recorded significant growth, according to official data. Authorities highlight a major boost in visitors and revenue.