

ഇറാന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അബുദാബി പൊലീസ് മേധാവി മേജര്‍ ജനറല്‍ അഹമ്മദ് സൈഫ് ബിന്‍ സൈതൂണ്‍ അല്‍ മുഹൈരി സന്ദര്‍ശിച്ചു. അബുദാബി ഷെയ്ഖ് ഷഖ്ബൗട്ട് മെഡിക്കല്‍ സിറ്റിയില്‍ എത്തിയ അദ്ദേഹം ചികിത്സയില്‍ കഴിയുന്നവരുമായും അവരുടെ കുടുംബാംഗങ്ങളുമായും സംസാരിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംബന്ധിച്ച് ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തി.
ആക്രമണത്തില്‍ പരിക്കേറ്റവരുടെ മനോവീര്യത്തില്‍ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ മതാര്‍ സയീദ് അല്‍ നുഐമി, പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. റാഷിദ് ഒബൈദ് അല്‍ സുവൈദി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Content Highlights: The Abu Dhabi Police Chief visited individuals injured in the Iran attack who are currently undergoing treatment. The visit reflects support and concern for the victims.