'ആ ബൗളറുടെ പന്തിന് മുന്നിൽ കിംഗ് കോഹ്‌ലി വിയർക്കും'; ആകാശ് ചോപ്ര

ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനപ്പുറം ചില താരങ്ങൾ തമ്മിലുള്ള കൊമ്പുകോർക്കലിനാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്

'ആ ബൗളറുടെ പന്തിന് മുന്നിൽ കിംഗ് കോഹ്‌ലി വിയർക്കും'; ആകാശ് ചോപ്ര
dot image

ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനപ്പുറം ചില താരങ്ങൾ തമ്മിലുള്ള കൊമ്പുകോർക്കലിനാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഗുവാഹത്തിയിൽ വച്ച് നടക്കുന്ന രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരമാണ് അത്തരം ഒരു കാഴ്ച്ചയ്ക്ക് കളമൊരുക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബംഗളുരുവിലെ സംബന്ധിച്ചിടത്തോളം ജയം അനിവാര്യമാണ്. കാരണം ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ തന്നെ പോയിന്റുകൾ ബാഗിലാക്കിയാൽ പിന്നീടുള്ള മത്സരങ്ങൾ അധികം സമ്മർദ്ദമില്ലാതെ കളിക്കാനാകും.

ഇന്നത്തെ മത്സരത്തിൽ വിരാട് കോഹ്‌ലി - സന്ദീപ് ശർമ കൊമ്പുകോർക്കൽ നിർണായകമാകുമെന്ന് നിരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. കാരണം സന്ദീപിന്റെ വേഗത കുറഞ്ഞ പന്തുകൾ പലപ്പോഴും കോഹ്‌ലിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. 18 ഇന്നിംഗ്‌സുകളിൽ ഇവർ മുഖാമുഖം വന്നപ്പോൾ ഏഴ് തവണയായിരുന്നു സന്ദീപ് കിംഗ് കോഹ്‌ലിയെ പുറത്താക്കിയത് എന്നത് ഇതിന് വലിയ തെളിവാണ്. സന്ദീപിനെതിരെ 150 സ്ട്രൈക്ക് റേറ്റിൽ 132 റൺസ് മാത്രമാണ് കോഹ്‌ലിക്ക് ഇതുവരെ നേടാനായിട്ടുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ റെക്കോർഡ് മികച്ചതല്ലെന്നാണ് ആകാശ് ചോപ്ര പറഞ്ഞുവയ്ക്കുന്നത്.

'വിരാട് കോഹ്‌ലി - സന്ദീപ് ശർമ തമ്മിലുള്ള പോരാട്ടം വീണ്ടും ഒരു വിഷയമാണ്. കാരണം, കോഹ്‌ലിക്ക് സന്ദീപിനെതിരെ നല്ല റെക്കോർഡുകളില്ല. സ്ട്രൈക്ക് റേറ്റ് ഭേദപ്പെട്ടതാണെങ്കിലും, കണക്കുകൾ അത്ര മികച്ചതല്ല. വേഗതയില്ലാത്തതുകൊണ്ട് സന്ദീപ് ശർമക്കെതിരെ കളിക്കാൻ കോഹ്‌ലി ഇഷ്‌ടപ്പെടുന്നില്ല', ആകാശ് ചോപ്ര വ്യക്തമാക്കി. ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ സാന്നിധ്യവും നിർണായകമാകുമെന്ന് ചോപ്ര കൂട്ടിച്ചേർത്തു. ഒപ്പം പുതിയ പന്തിൽ ജോഫ്ര ആർച്ചറും നാന്ദ്രെ ബർഗറും ആർസിബി ബാറ്റർമാർക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നും അദ്ദേഹം പ്രവചിച്ചു.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഏകദേശം 250 സ്ട്രൈക്ക് റേറ്റിൽ 122 റൺസ് നേടിയ താരമാണ് വൈഭവ് സൂര്യവംശി. ഇപ്പോഴുള്ളത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ജസ്പ്രീത് ബുംറയെ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയായിരുന്നു വൈഭവ് അന്ന് തന്റെ റൺവേട്ടയ്ക്ക് തുടക്കമിട്ടിരുന്നത്. അത് ആരധകരുടെ കയ്യടിയും നേടിക്കൊടുത്തു. അതുകൊണ്ട് തന്നെ വൈഭവിന്റെ പ്രകടനവും ഇന്നത്തെ മത്സരത്തിൽഎല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്ന ഒന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കിരീടം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ആർസിബി രംഗത്തിറങ്ങുന്നത്. നിലവിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയുടെ തലപ്പത്താണ്. രണ്ട് കളികളും ജയിച്ച ആർസിബി ആവട്ടെ മൂന്നാം സ്ഥാനത്തും. സീസണിലെ അപരാജിതർ തമ്മിലുള്ള പോരാട്ടത്തിൽ ഇന്നത്തെ ജയം ആർക്കൊപ്പം ആയിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

Content highlight: Virat Kohli will sweat against that bowler in RR - RCB match

dot image
To advertise here,contact us
dot image