

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിംഗ്‌സ് മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. എന്നാൽ കളി 3.4 ഓവർ പിന്നിട്ടപ്പോഴേക്കും മഴ എത്തി. കൊൽക്കത്ത 2 വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിലായിരിക്കുമ്പോഴാണ് മഴ കാരണം മത്സരം നിർത്തിവെക്കുന്നത്.
ഇപ്പോഴിതാ മത്സരത്തിനിടയിൽ കൊൽക്കത്തയുടെ ഗാലറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിംഗ് തകർച്ച നേരിടുന്നതിനിടെ ഗാലറിയിൽ ടീം ഉടമ ഷാരൂഖ് ഖാനും കൊല്‍ക്കത്ത ടീം സിഇഒ വെങ്കി മൈസൂറും തമ്മില്‍ നടത്തിയ സംഭാഷണമാണ് ആരാധകര്‍ ചർച്ചയാക്കുന്നത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകള്‍ കൊല്‍ക്കത്തക്ക് നഷ്ടമായതോടെയാണ് വെങ്കി മൈസൂറുമായി ഷാരൂഖ് ചർച്ചയിൽ ഏർപ്പെട്ടത്.
ഈ സീസണിൽ ആദ്യമായാണ് ഷാരൂഖ് ഖാൻ സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയത്. മത്സരത്തിനിടെ അദ്ദേഹം ടീം സിഇഒ വെങ്കി മൈസൂറുമായി ഗൗരവമേറിയ ചർച്ചയിൽ ഏർപ്പെടുന്നത് കാണാമായിരുന്നു. അവർ എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ലെങ്കിലും, ഷാരൂഖ് ഖാന്റെ ആംഗ്യങ്ങളിൽ നിന്ന് അദ്ദേഹം ടീമിന്റെ പ്രകടനത്തിൽ ഒട്ടും സംതൃപ്തനല്ലെന്ന് വ്യക്തമായിരുന്നു.
— Nihari Korma (@NihariVsKorma) April 6, 2026
chalo at least some smile on SRK's face after an intense discussion pic.twitter.com/u6saLTffW9
— sohom (@AwaaraHoon) April 6, 2026
ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട കെകെആർ, പഞ്ചാബിനെതിരെയും തുടക്കത്തിലേ പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴിതാ പഞ്ചാബ് കിംഗ്സിനെതിരെയും കൊൽക്കത്ത മോശം ബാറ്റിങ്ങാണ് കാഴ്ച വെച്ചത്. വെറും 25 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ഫിൻ അലൻ (6), കാമറൂൺ ഗ്രീൻ (4) എന്നിവരെ പുറത്താക്കി സേവ്യർ ബാർട്ട്ലെറ്റ് കൊൽക്കത്തൻ ബാറ്റിംഗിനെ തകർത്തു.
Content Highlights: IPL 2026: Shah Rukh Khan spotted having intense chat with KKR CEO Venky Mysore during KKR vs PBKS Clash