

സംസ്ഥാനത്ത് സ്വര്‍ണവില മാറിമാറിയുന്നു. ദിവസേന രണ്ട് തവണമാറിമറിയുന്ന സ്വര്‍ണവിലയെ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇന്നലെ വലിയ രീതിയില്‍ കുറഞ്ഞുനിന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വര്‍ധിച്ചിരുന്നു. ഇന്നലെ ഇറാന്‍ ഇസ്രയേല്‍ യുദ്ധം അവസാനിച്ചേക്കും എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്. ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ഇറാന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കും എന്ന റിപ്പോര്‍ട്ടാണ് വിപണിയില്‍ ആശ്വാസമുണ്ടാക്കിയത്.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,09,880 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,735 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 75 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. പവന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 90,320 രൂപയും ഗ്രാമിന് 11,290 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,760 രൂപയും പവന് 70,320 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,670 രൂപയും പവന് 45,360 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഉച്ചയ്ക്ക് ശേഷം 1,10,480 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നിരുന്നത്. പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 1.19 ലക്ഷം രൂപയെങ്കിലും ഇന്ന് സ്വര്‍ണം വാങ്ങാന്‍ ചെലവ് വരും. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത വിവരങ്ങളാണ് വില കൂടുന്നതിനെയും കുറയുന്നതിനെയും സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ ഔണ്‍സിന് 4650 ഡോളറാണ് സ്വര്‍ണത്തിന്റെ വില.

അതേസമയം രണ്ട് ദിവസമായി വെളളി വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലെയും ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്നും അതേ വിലയിലാണ്.

ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിലകുറഞ്ഞ് നില്‍ക്കുന്ന സമയത്ത് അഡ്വാന്‍സ് ബുക്കിംഗ് നടത്താവുന്നതാണ്. 22 കാരറ്റില്‍ താഴെയുളള ആഭരണങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കുന്നതുകൊണ്ട് ആഭരണം വാങ്ങുമ്പോള്‍ ഹാള്‍മാര്‍ക്കിംഗ് ഉണ്ടോ എന്ന് ഉപഭോക്താവ് ഉറപ്പാക്കേണ്ടതാണ്.
Content Highlights :Gold prices have dropped in Kerala. This is a golden opportunity for those who want to buy gold at a low price.