'ഞാൻ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഫിനിഷർ'; ആർസിബി താരത്തെ വാനോളം പുകഴ്ത്തി രജത് പാട്ടിദാർ

25 പന്തില്‍ നിന്ന് 8 സിക്‌സറുകളും 3 ഫോറുകളും ഉള്‍പ്പെടെ 70 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ പ്രകടനമാണ് ടീം സ്‌കോര്‍ 250ലേക്കെത്തിക്കാന്‍ ആര്‍സിബിയെ സഹായിച്ചത്

'ഞാൻ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഫിനിഷർ'; ആർസിബി താരത്തെ വാനോളം പുകഴ്ത്തി രജത് പാട്ടിദാർ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ റോയൽ‌ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത് ഓസീസ് താരം ടിം ഡേവിഡിന്റെ തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു. 25 പന്തില്‍ നിന്ന് 8 സിക്‌സറുകളും 3 ഫോറുകളും ഉള്‍പ്പെടെ 70 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ പ്രകടനമാണ് ടീം സ്‌കോര്‍ 250ലേക്കെത്തിക്കാന്‍ ആര്‍സിബിയെ സഹായിച്ചത്. മത്സരത്തില്‍ 19 പന്തില്‍ 48 റണ്‍സുമായി ആര്‍സിബി ക്യാപ്റ്റൻ രജത് പാട്ടിദാറും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ വിജയിച്ചതോടെ ടിം ഡേവിഡിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബെം​ഗളൂരു നായകന്‍.

'ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഫിനിഷിങ് താരമാണ് ഡേവിഡ്. സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നതിനാല്‍ തന്നെ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച 'ഫിനിഷറാണ് ഡേവിഡ്' രജത് പാട്ടീധാര്‍ പറഞ്ഞു. അതേസമയം മധ്യനിരയില്‍ തനിക്ക് മികച്ച പിന്തുണയാണ് രജത് പാട്ടിദാറില്‍ നിന്ന് ലഭിച്ചതെന്ന് ടിം ഡേവിഡും മത്സരശേഷം വ്യക്തമാക്കി

'രജത് പാട്ടിദാര്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ എന്റെ ജോലി എളുപ്പമായി. അദ്ദേഹം പന്ത് അടിക്കുന്ന രീതി അതിശയിപ്പിക്കുന്നതാണ്. സ്പിന്നര്‍മാര്‍ക്കെതിരെ രജത് നടത്തുന്ന കടന്നാക്രമണം ടീമിന് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. ബാറ്റിങ്ങില്‍ റൊമാരിയോ ഷെപ്പേര്‍ഡ്, ജിതേഷ് ശര്‍മ തുടങ്ങിയ താരങ്ങള്‍ ഇനിയും വരാനുണ്ടെന്നുള്ളത് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ടിം ഡേവിഡ് പറഞ്ഞു.

ചിന്നസ്വാമിയിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെ 43 റൺസിനാണ് ആർസിബി പരാജയപ്പെടുത്തിയത്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്ക്ക് 19. 4 ഓവറില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്. സീസണിൽ‌ ചെന്നൈയുടെ തുടർച്ചയായ മൂന്നാം പരാജയവും ബെംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം വിജയവുമാണിത്.

Content highlights: IPL 2026: “One of the best finisher I've seen,” RCB captain Rajat Patidar praise Tim David

dot image
To advertise here,contact us
dot image