'കരിയറിലെ വഴിത്തിരിവായത് ആ IPL ലേലം'; തുറന്നു പറഞ്ഞ് ദേവ്ദത്ത് പടിക്കൽ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുമെതിരെ പടിക്കല്‍ തുടര്‍ച്ചയായ രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിരുന്നു.

'കരിയറിലെ വഴിത്തിരിവായത് ആ IPL  ലേലം'; തുറന്നു പറഞ്ഞ് ദേവ്ദത്ത് പടിക്കൽ
dot image

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്കുള്ള രണ്ടാം വരവിനെ കുറിച്ച് മനസ്സ് തുറന്ന് പാതി മലയാളി താരം ദേവ്ദത്ത് പടിക്കൽ. 2025 സീസണിന് മുന്നോടിയായി ടീമില്‍ തിരിച്ചെത്തിയ പടിക്കല്‍ ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലാണ്.

2020-ല്‍ അരങ്ങേറ്റ സീസണില്‍ തന്നെ 473 റണ്‍സ് നേടി എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയ പടിക്കലിന്റെ കരിയര്‍ ഗ്രാഫ് ആര്‍സിബി വിട്ടതിനുശേഷം താഴേക്കായിരുന്നു. 2022ല്‍ ആര്‍സിബിയില്‍ നിന്ന് റിലീസ് ചെയ്യപ്പെട്ട പടിക്കല്‍ രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കായി കളിച്ചെങ്കിലും പഴയ ഫോം കണ്ടെത്താനായില്ല.

എന്നാല്‍ 2025-ലെ ലേലത്തില്‍ 2 കോടി രൂപയ്ക്ക് ആര്‍സിബി തന്നെ പടിക്കലിനെ തിരികെ എത്തിച്ചു. ഇപ്പോഴിതാ ഫോമിലേക്ക് തിരിച്ചുവന്നതിനെ കുറിച്ച് പടിക്കൽ പറയുന്നതിങ്ങനെയാണ്. 'എന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു ആ ലേലം. ഏത് രീതിയിലുള്ള ക്രിക്കറ്റ് കളിക്കണം, എങ്ങനെയുള്ള ഒരു താരമാകണം എന്ന കാര്യത്തില്‍ എനിക്ക് കൃത്യമായ തീരുമാനമെടുക്കേണ്ട ഘട്ടമായിരുന്നു അത്. ആര്‍സിബിയിലേക്കുള്ള മടങ്ങിവരവ് ആ പാത എനിക്ക് എളുപ്പമാക്കി.' പടിക്കല്‍ പറഞ്ഞു.

2025 സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 247 റണ്‍സ് നേടിയ താരം 2026 സീസണില്‍ ഇതിനോടകം തന്നെ രണ്ട് മത്സരങ്ങളില്‍ നിന്ന് 111 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 55.5 ശരാശരിയും 201.82 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുമാണ് പടിക്കലിനുള്ളത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുമെതിരെ പടിക്കല്‍ തുടര്‍ച്ചയായ രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിരുന്നു.

Content highlights: devdutt padikkal shares how ipl auction changed his career cricket news

dot image
To advertise here,contact us
dot image