അത് അംപയർ കണ്ടിരുന്നെങ്കിൽ ഗോയങ്കയ്ക്ക് കരയേണ്ടി വന്നേനെ!; ആവേശിന്റെ ആവേശം കുറച്ചുകൂടി പോയി!

ആവേശിന്റെ വിചിത്രമായആഘോഷം കണ്ട് അപ്പോൾ ടീമം​ഗങ്ങൾ തന്നെ തലയിൽ കൈവെക്കുന്നുണ്ടായിരുന്നു

അത് അംപയർ കണ്ടിരുന്നെങ്കിൽ ഗോയങ്കയ്ക്ക് കരയേണ്ടി വന്നേനെ!; ആവേശിന്റെ ആവേശം കുറച്ചുകൂടി പോയി!
dot image

ആവേശം നല്ലതാണ്, എന്നാൽ അത് അതിരു കടന്നാലോ? കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (എൽഎസ്ജി) വിജയമുറപ്പിച്ചത് റിഷഭ് പന്തിന്റെ ബൗണ്ടറിയോടെയായിരുന്നു. ആ പന്ത് ബൗണ്ടറിയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ എല്ലാവരും ആവേശത്തിൽ മതിമറക്കുന്നു.

എന്നാൽ ആ പന്ത് ബൗണ്ടറിയിലെത്തുന്നതിന് മുമ്പ് തന്നെ ആഘോഷം തുടങ്ങിയ ഒരാളുണ്ടായിരുന്നു,. ആവേശ് ഖാൻ.. ജയദേവ് ഉനദ്കട്ടിന്റെ 20-ാം ഓവറിൽ രണ്ട് പന്തിൽ ഒരു റൺ വേണ്ടിയിരുന്നപ്പോൾ, പന്ത് ഉനദ്കട്ടിനെ ലോം​ഗ് ഓഫിലേക്ക് ബൗണ്ടറി പായിക്കുന്നു. എന്നാൽ പന്ത് ബൗണ്ടറിയിലെത്തുന്നത് വരെ കാത്തിരിക്കാതെ ഡ​ഗൗട്ടിൽ നിൽക്കുകയായിരുന്ന എൽ എസ് ജിയുടെ ആവേഷ് ഖാൻ ബാറ്റ് കൊണ്ട് അടിച്ചകറ്റി ആഘോഷിക്കാൻ തുടങ്ങുന്നു.

ഓർക്കണം, അപ്പോഴും പന്ത് ബൗണ്ടറി ലൈൻ കടന്നിരുന്നില്ല.. ആവേശിന്റെ വിചിത്രമായആഘോഷം കണ്ട് അപ്പോൾ ടീമം​ഗങ്ങൾ തന്നെ തലയിൽ കൈവെക്കുന്നുണ്ടായിരുന്നു. ഭാ​ഗ്യത്തിന് അംപയറുടെ കണ്ണിൽ മാത്രം അത് പെട്ടില്ല. അംപയറിങിന്റെ ഭാ​ഗത്ത് നിന്ന് ആരും ഇടപെട്ടുമില്ല. ഇടപ്പെട്ടിരുന്നുവെങ്കിൽ ഒരുപക്ഷേ, എൽ എസ് ജിയുടെം വിജയം തന്നെ റദ്ദായേനെ. ​ഗോയങ്കയുടെ മുഖത്തെ ആനന്ദാശ്രുക്ക് പകരം സങ്കടക്കടൽ ഇരച്ചുമറിഞ്ഞേനെ.

സൺറൈസേഴ്‌സിന് എതിരായ മത്സരത്തിൽ ഋഷഭ് പന്തിന്റെ ഒറ്റയാൾ പ്രകനമാണ് ലഖ്നൗക്ക് വിജയം സമ്മാനിച്ചത്. 52 പന്തിൽ നിന്ന് 68 റൺസ് നേടിയ അദ്ദേഹം അവസാനം വരെ പിടിച്ച് നിന്ന് ക്യാപ്റ്റന്റെ അന്നിങ്സ് കളിച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട പന്ത് ഏറെ വിമർശനങ്ങൾ കേട്ടിരുന്നു.

എന്നാൽ ഈ മത്സരത്തിലേക്ക് വന്നപ്പോൾ ഒരു ഘട്ടത്തിൽ കളി കൈവിടുമെന്ന ഘട്ടത്തിൽ നിന്നാണ് പന്ത് മികച്ച ഫോമോടെ കളിയെ ഡീപ്പിലേക്ക് കൊണ്ടുപോയതും ടീമിനെ വിജയത്തിലവേക്കെത്തിച്ചതും. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും പന്ത് പാറപോലെ ഉറച്ച് നിൽക്കുകയായിരുന്നു,. അവസാന ഓവറിൽ മൂന്ന് ബൗണ്ടറികൾ നേടിയാണ് പന്ത് ടീമിനെ വിജയത്തിലേക്കെത്തിച്ചത്.

അതിലെ മൂന്നാമത്തെ ബൗണ്ടറി അഥവാ വിജയ റൺസാണ് ആവേശിന്റെ ആവേശത്തിൽ കുടുങ്ങിയത്. എതിർടീമായ SRH പരാതി നൽകുകയോ അമ്പയർമാർ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ മാത്രം ആവേശും അതു പോലെ ലഖ്നൗവും ആ സമയത്ത് രക്ഷപ്പെട്ട് പോവുകയായിരുന്നു. ഇനി അഥവാ ആ സമയത്ത് അംപയർ ഇടപെട്ടിരുന്നെങ്കിൽ കാര്യങ്ങൾ വഷളാകുകയും ടീമിന് വലിയ നഷ്ടം വരുത്തിവയ്ക്കുകയും ചെയ്യുമായിരുന്നു., ഒരു പക്ഷെ ടീമിന് വിജയം പോലും നഷ്ടമാകുമായിരുന്നു.

ക്രിക്കറ്റ് നിയമങ്ങൾ പ്രകാരം, എംസിസി നിയമം 20.4.2 പ്രകാരം, കളിക്കളത്തിന് പുറത്തുനിന്നുള്ള ഒരാൾ കളിയിൽ ഇടപെട്ടാൽ ആ ഡെലിവറിയെ ഡെഡ് ബോൾ ആയി കണക്കാക്കാമായിരുന്നു. അതിനൊപ്പം അഞ്ച് റൺസ് പിഴയും വിധിച്ചേനെ.

സത്യത്തിൽ SRH അപ്പീൽ നൽകാത്തതു കൊണ്ടും അമ്പയർമാർ പോലും ഒരു നടപടിയും സ്വീകരിക്കാത്തു കൊണ്ടും മാത്രമാണ് ഇതൊരു പ്രശ്നമാവാതെ പോയത്. മാച്ച് ഒഫീഷ്യലുകൾ പ്രശ്നം അവഗണിച്ചോ അതോ അവർക്ക് ഒരു കുഴപ്പവും കണ്ടെത്താൻ കഴിഞ്ഞില്ലേ എന്ന് ഇപ്പോഴും വ്യക്തമല്ല. ക്യാമറകൾ ഇല്ലായിരുന്നെങ്കിൽ ഈ പ്രശ്നം ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു.

ബൗണ്ടറി ലൈനിനടുത്ത് ഒരു SRH കളിക്കാരനും ഇല്ലായിരുന്നു എന്നതും, ബൗണ്ടറി മാർക്കിൽ പന്ത് തടയുന്നതിൽ നിന്ന് ആവേശിന്റെ പ്രവൃത്തി ഒരു ഫീൽഡറെയും തടഞ്ഞില്ല എന്നതും ന്യായമായി പറയാൻ കഴിഞ്ഞേക്കാം. എങ്കിലും, ആവേശിന്റെ ആവേശം ഈ മത്സരത്തിൽ കുറച്ച് ഓവറായി എന്ന് തന്നെയാണ് ഭൂരിഭാ​ഗം കളിപ്രേമികളും പറയുന്നത്.

Content highlights: avesh khan aggressive celebration ipl 2026 controversy

dot image
To advertise here,contact us
dot image