IPL നിരാശക്കിടെ സഞ്ജുവിന് സന്തോഷ വാർത്ത; ICC പുരസ്‌കാരത്തിനുള്ള ലിസ്റ്റിൽ ഇടം

ഐ പി എൽ 2026 സീസണിൽ സഞ്ജു സാംസണിന് കഷ്ടകാലമാണ്

IPL നിരാശക്കിടെ സഞ്ജുവിന് സന്തോഷ വാർത്ത; ICC പുരസ്‌കാരത്തിനുള്ള ലിസ്റ്റിൽ ഇടം
dot image

ഐ പി എൽ 2026 സീസണിൽ സഞ്ജു സാംസണിന് കഷ്ടകാലമാണ്. രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയെത്തിയ താരത്തിന് ആദ്യ മൂന്ന് കളിയിലും തിളങ്ങാനായില്ല.

എങ്കിലും ടി 20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരത്തിനുള്ള ചുരുക്ക പട്ടികയിൽ ഇടം നേടിയിറക്കുകയാണ് താരം. സഞ്ജുവിന് പിന്നാലെ ജസ്പ്രീത് ബുംറയും ലിസ്റ്റിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണർ എസ്റ്റർഹൂയിസനാണ് പട്ടികയിലെ മൂന്നാമൻ.

Also Read:

ലോകകപ്പിന്‍റെ തുടക്കത്തിൽ പുറത്തിരിക്കേണ്ടി വന്നെങ്കിലും സൂപ്പർ 8 ഘട്ടം മുതൽ ടീമിലെത്തിയ സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 97 റൺസുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ വിജയശില്‍പിയായ സഞ്ജു, സെമിയിലും ഫൈനലിലും 89 റൺസ് വീതം നേടി ടീമിന്‍റെ ടോപ് സ്കോററായി.

മൂന്ന് പ്രധാന മത്സരങ്ങളിൽ നിന്നായി 137.50 ശരാശരിയിലും 200ന് അടുത്ത് പ്രഹരശേഷിയിലും 275 റൺസാണ് സഞ്ജു നേടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ടൂർണമെന്‍റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും നേടിക്കൊടുത്തു.

ബാറ്റിംഗിൽ സഞ്ജു തിളങ്ങിയപ്പോൾ പന്തുകൊണ്ട് എതിരാളികളെ വരിഞ്ഞുമുറുക്കിയത് ജസ്പ്രീത് ബുംറയായിരുന്നു. സെമി ഫൈനലിലും ഫൈനലിലും ബുംറ എറിഞ്ഞ ഓവറുകളാണ് മത്സരത്തിന്‍റെ ഗതി മാറ്റിയത്.

കിരീടപ്പോരിൽ വെറും 15 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ബുംറ സ്വന്തമാക്കിയിരുന്നു. അവസാന മൂന്ന് മത്സരങ്ങളിൽ നിന്നായി 7 വിക്കറ്റുകളാണ് ബുംറ പിഴുതത്. ടൂർണമെന്റിൽ 14 വിക്കറ്റുകളുമായി ടോപ് വിക്കറ്റ് ട്ടേക്കറുമായി.

Content highlights:sanju samson nominated for icc player of the month march 2026

dot image
To advertise here,contact us
dot image