

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും തമ്മിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെ സ്ക്രീനിൽ മിന്നിമറഞ്ഞ സുന്ദരിയെ തേടി ആരാധകർ. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിന് വേണ്ടി ആവേശഭരിതയായി ആർപ്പുവിളിക്കുന്ന യുവതിയെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ആ സുന്ദരി ആരാണെന്നുള്ള അന്വേഷണവും ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായത്.
നിമിഷങ്ങൾക്കുള്ളിൽ യുവതി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ആരാധകർ ക്ലിപ്പുകൾ പങ്കിടാനും, സ്ക്രീൻഷോട്ടുകൾ സൂം ചെയ്യാനും ആരാണ് ഈ യുവതിയെന്ന് തിരയാനും തുടങ്ങി. ആരാണ് യുവതിയെന്ന അന്വേഷണത്തിനൊടുവിൽ നടി കശ്മീര പർദേശിയാണ് ആ സുന്ദരിയെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കണ്ടെത്തി.
Cameraman knows his game 💗😤pic.twitter.com/yQrzZADQAd
— Snehal 🍁 (@Snehalsays_03) April 3, 2026
നടി കശ്മീര പർദേശിയാണ് പഞ്ചാബിന് പിന്തുണയുമായി ചെപ്പോക്ക് സ്റ്റേഡിയത്തിൽ എത്തിയത് എന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം പഞ്ചാബ് താരം നെഹാൽ വധേരയുടെ കാമുകിയാണ് കശ്മീരയെന്നും ചില ഗോസിപ്പുകൾ പരക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് നെഹാലോ കശ്മീരയോ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
Kashmira Pardeshi, a Telugu actress, is often seen supporting Punjab Kings because Nehal Wadhera is her boyfriend. ❤️ pic.twitter.com/VPUvBeFDE8
— Mention Cricket (@MentionCricket) April 4, 2026
തമിഴ്- തെലുങ് നടിയായ കശ്മീര 2018ൽ നർത്തനശാല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. സിവപ്പ് മഞ്ഞൾ പച്ചൈ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കും ചുവടുവച്ചു. മിഷൻ മംഗൾ എന്ന ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 2023 ൽ ദി ഫ്രീലാൻസർ പോലുള്ള ഷോകളിലൂടെ ഡിജിറ്റൽ മേഖലയിലേക്കും ചുവടുവച്ചിരിക്കുകയാണ്.
Content Highlights: Who is the new viral IPL 2026 mystery girl Spotted During CSK vs PBKS Match? Internet Thinks It’s Kashmira Pardeshi