'ബൗളർമാരുടെ കരുത്ത് തിരിച്ചറിയാതെയാണ് സിഎസ്കെ അവരെകൊണ്ട് പന്തെറിയിക്കുന്നത്'; വിമർശനവുമായി ആർ അശ്വിൻ

കളിച്ച മൂന്ന് മത്സരങ്ങളിലും സിഎസ്കെ തോറ്റതിന് പിന്നാലെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് മുൻ താരം രവിചന്ദ്രൻ അശ്വിൻ

'ബൗളർമാരുടെ കരുത്ത് തിരിച്ചറിയാതെയാണ് സിഎസ്കെ അവരെകൊണ്ട് പന്തെറിയിക്കുന്നത്'; വിമർശനവുമായി ആർ അശ്വിൻ
dot image

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടങ്ങിയത് മുതൽ ചെന്നൈ സൂപ്പർ കിങ്സിന് ആകെ തകർച്ചയാണ്. കളിച്ച മൂന്ന് മത്സരങ്ങളിലും സിഎസ്കെ തോറ്റിരുന്നു. അതിന് പിന്നാലെ ഇപ്പോൾ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് മുൻ താരം രവിചന്ദ്രൻ അശ്വിൻ. 'കഴിഞ്ഞ സീസണിൽ ചെന്നൈയിൽ കളിച്ച് വിരമിക്കാൻ തീരുമാനിച്ചത് വലിയ വേദനയുണ്ടാക്കിയ കാര്യമായിരുന്നു', കഴിഞ്ഞ ഞായറാഴ്ച്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനോടേറ്റ തോൽവിക്ക് പിന്നാലെ അശ്വിൻ പറഞ്ഞു.

'അന്ന് ഞാൻ മാനസികമായി വലിയ പ്രയാസത്തിലായിരുന്നു. ഇനിയും കളിക്കാൻ എനിക്ക് സാധിക്കുമായിരുന്നെങ്കിലും അതിനുള്ള ഊർജ്ജം ഉണ്ടായിരുന്നില്ല. ചെന്നൈയിൽ തുടങ്ങിയത് അവിടെ വച്ച് തന്നെ അവസാനിപ്പിക്കണമെന്ന് ഞാൻ കരുതി.എന്നെ നിലനിർത്തണോ ഒഴിവാക്കാനോ എന്നതിൽ മാനേജ്മെന്റിന് ഒരു തലവേദന ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഞാൻ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചത്. അതിലൂടെ പത്ത് കോടിയുടെ ലാഭവും അവർക്ക് ലഭിച്ചു', അശ്വിൻ തുറന്നുപറഞ്ഞു.

കഴിഞ്ഞ വർഷം ടീമിൽ നടന്ന കാര്യങ്ങൾ തന്നെ ഇപ്പോഴും അവ്യവസ്ഥനാകുന്നുണ്ടെന്ന് താരം വ്യക്തമാക്കി.

അനുഭവസമ്പന്നരായ കളിക്കാരെ ഒഴിവാക്കി യുവതാരങ്ങളെ ടീമിലെത്തിച്ച സിഎസ്കെയുടെ തന്ത്രത്തെ ചോദ്യം ചെയ്ത അശ്വിൻ യുവതാരങ്ങൾക്ക് കൃത്യമായ പരിശീലനവും അതിനൊത്തൊരു അന്തരീക്ഷവും നൽകുന്നതിലും ടീം പരാജയപ്പെട്ടെന്ന് വിമർശിച്ചു. ബൗളർമാരുടെ കരുത്ത് തിരിച്ചറിയാതെയാണ് അവരെകൊണ്ട് പന്തെറിയിക്കുന്നതെന്നും അശ്വിൻ വിമർശനമുയർത്തി. കളിച്ച മൂന്നിൽ മൂന്നും തോറ്റ ചെന്നൈ നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

Content highlight: R Ashwin on his IPL retirement

dot image
To advertise here,contact us
dot image