

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻനിര താരം റസി വാന്‍ഡെര്‍ ഡസന്‍. 37-ാം വയസിലാണ് പ്രോട്ടിയാസ് താരം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്. ദക്ഷിണാഫ്രിക്ക ടീമിന്റെ സെന്‍ട്രല്‍ കരാറില്‍ നിന്ന് പുറത്തായതിന് പിന്നാലെയായിരുന്നു താരത്തിന്റെ തീരുമാനം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും തുടരുമെന്നും ഡസന്‍ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ഡസന്‍ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ അറിയിച്ചത്.
💚🇿🇦 pic.twitter.com/htGZnfLqPR
— Rassie van der Dussen (@Rassie72) April 2, 2026
'അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അഭിമാനത്തോടെയും അഗാധമായ നന്ദിയോടെയും ഞാന്‍ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ ജേഴ്സി ധരിക്കുക എന്നത് സമര്‍പ്പണം ആവശ്യമുള്ള നേട്ടമാണ്. അത് നിങ്ങളെ ഏറ്റവും അവിശ്വസനീയമായ രീതിയിൽ പരീക്ഷിക്കുകയും പ്രതിഫലം നൽകുകയും ചെയ്യുന്നു. എന്റെ രാജ്യത്തിനുവേണ്ടി കളിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്', വിരമിക്കല്‍ പ്രഖ്യാപിച്ച് ഡസന്‍ കുറിച്ചു.
ചാംപ്യന്‍സ് ട്രോഫിയിലാണ് 37കാരനായ ഡസൻ അവസാനമായി പ്രോട്ടീസ് ജേഴ്‌സി അണിഞ്ഞത്. ന്യൂസിലന്‍ഡുമായുള്ള മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 363 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശി പരാജയമേറ്റു വാങ്ങിയിരുന്നു. അന്ന് 69 റണ്‍സെടുത്തു താരം തിളങ്ങിയിരുന്നു. 2018ല്‍ തന്‍റെ 29-ാം വയസിലാണ് താരം സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്ക ടീമിനായി അരങ്ങേറിയത്. മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തിനായി കളിച്ചു.
Content Highlights: South Africa's Ex-IPL Star Rassie van der Dussen retires from international cricket