റിയൽ ഇമ്പാക്ട്; സമീർ റിസ്‌വിയുടെ മികവിൽ ലഖ്‌നൗവിനെ തകർത്ത് ഡൽഹി

ലഖ്‌നൗ മുന്നോട്ടുവെച്ച 142 റൺസ് വിജയലക്ഷ്യം 17 പന്തുകൾ ബാക്കിനിൽക്കെ ഡൽഹി മറികടന്നു.

റിയൽ ഇമ്പാക്ട്; സമീർ റിസ്‌വിയുടെ മികവിൽ ലഖ്‌നൗവിനെ തകർത്ത് ഡൽഹി
dot image

ഇമ്പാക്ട് താരമായി ഇറങ്ങിയ സമീർ റിസ്‌വിയുടെ മികവിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ലഖ്‌നൗ മുന്നോട്ടുവെച്ച 142 റൺസ് വിജയലക്ഷ്യം 17 പന്തുകൾ ബാക്കിനിൽക്കെ ഡൽഹി മറികടന്നു. നേരത്തെ 26 റൺസ് ചേർക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്‌ടമായ ഡൽഹിയെ റിസ്‌വി ഒറ്റക്കാണ് മുന്നോട്ടുനയിച്ചത്.

47 പന്തിൽ നാല് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 70 റൺസ് നേടി റിസ്‌വി പുറത്താകാതെ നിന്നു. ട്രിസ്റ്റൻ സ്റ്റംബ്സ് 32 പന്തിൽ 39 റൺസ് നേടി പിന്തുണ നൽകി. നിതീഷ് റാണ 15 റൺസ് നേടി. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. പ്രിൻസ് യാദവ് ലഖ്‌നൗവിനായി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ടോപ് ഓർഡറിൽ മിച്ചൽ മാർഷും അവസാന ഓവറുകളിൽ അബ്ദുൾ സമദും മാത്രം പൊരുതിയപ്പോൾ ലഖ്‌നൗ 141 റൺസാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയത്.

28 പന്തിൽ 35 റൺസാണ് നേടിയ മിച്ചൽ മാർഷ് നേടിയത്. അബ്ദുൽ സമദ് 25 പന്തിൽ 36 റൺസ് നേടി. ഷഹ്ബാസ് അഹമ്മദ് 15 റൺസ് നേടി പുറത്താകാതെ നിന്നു. ഡൽഹിയ്ക്കായി ലുംഗി എൻഗിഡിയും ടി നടരാജനും മൂന്ന് വീതം വിക്കറ്റ് നേടി. കുൽദീപിന് രണ്ട് വിക്കറ്റ് ലഭിച്ചു. ടോസ് നേടി ഡൽഹി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content highlights: dc vs lsg ip -2026-sameer rizvi impact player performance delhi victory

dot image
To advertise here,contact us
dot image