അതിമനോഹരം ഈ പ്രണയം! അനുഷ്‌കയ്ക്ക് ഫ്ലൈയിങ് കിസ് നല്‍കി കോഹ്‌ലി, വീണ്ടും ആഘോഷമായി 'വിരുഷ്‌ക'

ഇരുവരും ഇപ്പോഴും അവരുടെ ഡേറ്റിങ് കാലഘട്ടത്തിലാണെന്നാണ് തോന്നുന്നതെന്നും കമന്റുകളുണ്ട്

അതിമനോഹരം ഈ പ്രണയം! അനുഷ്‌കയ്ക്ക് ഫ്ലൈയിങ് കിസ് നല്‍കി കോഹ്‌ലി, വീണ്ടും ആഘോഷമായി 'വിരുഷ്‌ക'
dot image

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടേയും അനുഷ്ക ശർമയുടേയും പ്രണയം എന്നും ക്രിക്കറ്റ് ലോകം ആഘോഷമാക്കാറുണ്ട്. ആരാധകർ സ്നേഹത്തോടെ 'വിരുഷ്ക' എന്ന് വിളിക്കുന്ന താരദമ്പതികൾ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിനിടയിലും വൈറലായിരിക്കുകയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അനായാസ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ജീവിത പങ്കാളി അനുഷ്‌കയ്ക്ക് ഫ്ലൈയിങ് കിസ് നൽകിയാണ് വിരാട് കോഹ്‌ലി ആഘോഷിച്ചത്.

മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ ആറ് വിക്കറ്റ് വിജയത്തിൽ വിരാട് കോഹ്‌ലി നിർണായക പ്രകടനമാണ് പുറത്തെടുത്തത്. ഹൈദരാബാദിനെതിരെ 202 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് വേണ്ടി ചേസ് മാസ്റ്റർ വിരാട് കോഹ്‌ലി റെക്കോർ‍ഡ് അർധ സെഞ്ച്വറി കുറിച്ചിരുന്നു. 38 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന കോഹ്‌ലി ബൗണ്ടറിയോടെ വിജയ റൺ കുറിച്ചതിന് പിന്നാലെയാണ് ഗാലറിയിലെ വിഐപി ബോക്സിലിരുന്ന അനുഷ്ക ശർമ്മയ്ക്ക് നേരെ ഫ്ലൈയിങ് കിസ് നൽകിയത്.

വിരാട് കോഹ്‌ലിയുടെ മത്സരം കാണാൻ അനുഷ്‌കയും ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിലെത്തിയിരുന്നു. കളർഫുളായ ഫ്‌ളോറൽ ഗൗൺ അണിഞ്ഞാണ് അനുഷ്‌ക മത്സരം കാണാനെത്തിയത്. കഴുത്തിൽ അണിഞ്ഞ ലെയേർഡ് ചെയ്‌നും ലൂസ് ഹെയർസ്റ്റൈലും ബോളിവുഡ് താരത്തെ കൂടുതൽ സുന്ദരിയാക്കി. സ്മൃതി മന്ദാന ഉൾപ്പെടെ ബെംഗളൂരുവിന്റെ വനിതാ താരങ്ങൾക്കൊപ്പം വിഐപി ഗാലറിയിലിരുന്ന് കളി കണ്ട അനുഷ്‌കയും കോഹ്‌ലിക്ക് ഫ്ലൈയിങ് കിസ് നൽകുകയായിരുന്നു.

ഇതിന്റെ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇവരുടെ പ്രണയത്തിന്റെ തീവ്രത കുറയുന്നില്ല എന്നതിന് തെളിവാണ് ഈ കാഴ്ചയെന്നാണ് ആരാധകർ പറയുന്നു. രണ്ട് മക്കളുടെ മാതാപിതാക്കളായതിന് ശേഷവും ഇരുവരും ഇപ്പോഴും അവരുടെ ഡേറ്റിങ്ങിലാണെന്നാണ് തോന്നുന്നതെന്നും കമന്റുകളുണ്ട്.

Content Highlights: IPL 2026: Virat Kohli shares a flying kiss to Anushka Sharma after RCB win goes VIRAL

dot image
To advertise here,contact us
dot image