സഞ്ജു വരുമ്പോള്‍ റുതുരാജ് തെറിക്കും?; ചെന്നൈയില്‍ സംഭവിക്കുന്നതെന്ത്

ഐപിഎല്‍ 2027 സീസണിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ഫ്രാഞ്ചൈസികള്‍, ക്യാപ്റ്റനെ മാറ്റാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്

സഞ്ജു വരുമ്പോള്‍ റുതുരാജ് തെറിക്കും?; ചെന്നൈയില്‍ സംഭവിക്കുന്നതെന്ത്
dot image

ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രധാനം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. 2027 സീസണിനുവേണ്ടി ടീമുകള്‍ അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ ആകാംക്ഷ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. സ്റ്റീഫന്‍ ഫ്‌ളെമിങ് പരിശീലക സ്ഥാനത്തുനിന്ന് മടങ്ങിയതിന് പിന്നാലെ പുതിയ കോച്ചിനെ തേടുകയാണ് ടീം. കഴിഞ്ഞ സീസണിലെ നിരാശാജനകമായ സീസണിന് പിന്നാലെ ക്യാപ്റ്റന്‍ മാറ്റത്തെക്കുറിച്ചും ചെന്നൈ മാനേജ്‌മെന്റ് കാര്യമായി ചിന്തിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പുതിയ പരിശീലകനായി മൈക്കല്‍ ഹസിയെ കൊണ്ടുവരാനാണ് ചെന്നൈയുടെ പദ്ധതിയെന്നാണ് വിവരം. നേരത്തെ ചെന്നൈയില്‍ കളിച്ചതിന്റെ പരിചയം ഹസിക്കുണ്ട് എന്നത് പ്രധാന ഘടകമാണ്. ഓസ്‌ട്രേലിയക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ മിഡില്‍ ഓര്‍ഡര്‍ ബാറ്ററുകൂടിയാണ് മൈക്കല്‍ ഹസി.

പരിശീലകന്റെ നിയമനം പോലെത്തന്നെ പ്രധാനമാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതും. കഴിഞ്ഞ സീസണില്‍ റുതുരാജ് ഗെയ്ക്വാദ് നയിച്ച ടീം ദയനീയമായ പ്രകടനമാണ് നടത്തിയിരുന്നത്. ഇതിന് പിന്നാലെ ക്യാപ്റ്റനെ മാറ്റണമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിനെ ക്യാപ്റ്റനാക്കിയേക്കുമെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. എംഎസ് ധോണിക്ക് സഞ്ജുവിനെ ഏറെ താല്‍പര്യമുണ്ടെന്ന കാര്യവും പുറത്തുവന്നിരുന്നു.

അതേസമയം, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയെയും പാളയത്തിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുന്നുണ്ട്. പക്ഷെ, ഹാര്‍ദിക് മുംബൈയില്‍ തുടരുമെന്നാണ് വിവരം. മുഖ്യപരിശീലകനെ ഉടന്‍ നിയമിക്കാനുള്ള സാധ്യതകളാണ് ചെന്നൈ ഇപ്പോള്‍ തേടുന്നത്. ഇതിന് പിന്നാലെ ക്യാപ്റ്റനെയും നിയമിച്ചേക്കും.

content highlights: Will Ruturaj Be Replaced If Sanju Arrives?; What's Brewing in Chennai Super Kings?

dot image
To advertise here,contact us
dot image