വോണിന്റെ ദീർഘവീക്ഷണം; രാജസ്ഥാൻ ടീം വിറ്റപ്പോൾ കുടുംബത്തിന് കിട്ടിയത് 460 കോടി; കാരണമിത്

ഓസ്‌ട്രേലിയൻ സ്പിന്‍ ഇതിഹാസം ഷെയ്ൻ വോണിന്‍റെ ദീർഘവീക്ഷണം അദ്ദേഹത്തിന്‍റെ കുടുംബത്തിന് സമ്മാനിക്കുക കോടികളുടെ സമ്മാനം

വോണിന്റെ ദീർഘവീക്ഷണം; രാജസ്ഥാൻ ടീം വിറ്റപ്പോൾ കുടുംബത്തിന് കിട്ടിയത് 460 കോടി; കാരണമിത്
dot image

ഓസ്‌ട്രേലിയൻ സ്പിന്‍ ഇതിഹാസം ഷെയ്ൻ വോണിന്‍റെ ദീർഘവീക്ഷണം അദ്ദേഹത്തിന്‍റെ കുടുംബത്തിന് സമ്മാനിക്കുക കോടികളുടെ സമ്മാനം. ഐപിഎൽ ടീം ആയ രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കിയപ്പോഴാണ് ലോറട്ടറി അടിച്ചത്.

2008-ൽ ഐപിഎൽ ആരംഭിക്കുമ്പോൾ രാജസ്ഥാൻ റോയൽസ് ടീമിൽ ക്യാപ്റ്റനായും ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ തലവനായുമാണ് ഷെയ്ന്‍ വോണ്‍ ടീമിൽ എത്തിയത്. അന്ന് അദ്ദേഹം മാനേജ്‌മെന്റിന്റെ മുന്നിൽ വെച്ചൊരു ഓപ്ഷൻ താൻ ടീമിനായി കളിക്കുന്ന ഓരോ സീസണിലും 0.75% ഓണർഷിപ്പ് പങ്ക് ലഭിക്കണമെന്നായിരുന്നു. ഈ ഡീൽ ക്ലബ് അംഗീകരിച്ചു. നാല് സീസണുകൾ രാജസ്ഥാൻ റോയൽസിനായി കളിച്ച അദ്ദേഹത്തിന് 3% ഓണർഷിപ്പ് പങ്ക് ലഭിച്ചിരുന്നു.

ഷെയ്ന്‍ വോണിന് ലഭിച്ചിരുന്ന 3% ഓണർഷിപ്പ് പങ്കിന്റെ മൂല്യം ഇപ്പോൾ ഏകദേശം ₹450 മുതൽ ₹460 കോടി വരെയാണ്. ഷെയ്ന്‍ വോണ്‍ അന്തരിച്ച സാഹചര്യത്തിൽ ഈ പണം കുടുംബത്തിന് സ്വന്തമാക്കാം. 2026 ഐപിഎൽ സീസൺ കഴിഞ്ഞതിന് ശേഷം വോണിന്റെ കുടുംബത്തിന് ഈ ഓഹരി വിറ്റഴിച്ച് പണം കൈപ്പറ്റാൻ കഴിയും. എന്നാൽ, ഈ ഇടപാട് പൂർത്തിയാക്കുന്നതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണ്. ഔദ്യോഗിക നടപടിക്രമം പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് ഈ തുക ലഭിക്കും.


Content Highlights: shane warne rajasthan royals stake 460 crore payout family ipl 2026

dot image
To advertise here,contact us
dot image