കന്നി കീരീടം ലക്ഷ്യം; ഐപിഎല്ലിന് മുന്നേ അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് ലഖ്നൗ ക്യാപ്റ്റൻ പന്തും ഉടമ ഗോയങ്കയും

ലഖ്നൗ ടീം അംഗങ്ങളെല്ലാം സന്ദർശനത്തിൽ പങ്കുചേർന്നു

കന്നി കീരീടം ലക്ഷ്യം; ഐപിഎല്ലിന് മുന്നേ അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് ലഖ്നൗ ക്യാപ്റ്റൻ പന്തും ഉടമ ഗോയങ്കയും
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ലഖ്നൗ സൂപ്പർ ജയന്റ്സ് ടീം. ടീം ഉടമ സഞ്ജീവ് ഗോയങ്ക, ക്യാപ്റ്റൻ റിഷഭ് പന്ത് എന്നിവർക്കൊപ്പമാണ് ടീം അംഗങ്ങൾ ക്ഷേത്ര ദർശനം നടത്തിയത്.

ലഖ്നൗ ടീം അംഗങ്ങളെല്ലാം സന്ദർശനത്തിൽ പങ്കുചേർന്നു. പുതിയ പോരാട്ടങ്ങൾ തുടങ്ങുന്നതിന് മുൻപ് ദൈവത്തിന്റെ അനുഗ്രഹം തേടുന്നത് ടീമിന് വലിയ ആത്മവിശ്വാസം നൽകുമെന്ന് ഗോയങ്ക പ്രതികരിച്ചു. വരാനിരിക്കുന്ന സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ​ഗോയങ്ക കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിലെ 14 മത്സരങ്ങളിൽ നിന്ന് 6 ജയം മാത്രം നേടിയ ലഖ്നൗ ഏഴാം സ്ഥാനത്തായിരുന്നു സീസൺ അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണിൽ 27 കോടി രൂപയെന്ന റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ ക്യാപ്റ്റൻ റിഷഭ് പന്തിന് ഇത്തവണ ലഖ്നൗവിന് കിരീടം നേടിക്കൊടുക്കുക, ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുക എന്നിങ്ങനെ വലിയ ലക്ഷ്യങ്ങളാണുള്ളത്.

ഡൽഹി ക്യാപിറ്റൽസുമായാണ് പുതിയ സീസണിൽ ലഖ്നൗവിന്റെ ആദ്യ മത്സരം. മാർച്ച് 31ന് ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Content Highlights: Rishabh Pant, Sanjiv Goenka and the entire LSG team visited the Ayodhya ahead of IPL 2026

dot image
To advertise here,contact us
dot image