ഫീൽഡിൽ മാത്രമല്ല; ആകാശത്തും പറക്കും ഫിലിപ്സ്; പൈലറ്റായി ഞെട്ടിച്ചു

ഇപ്പോൾ ഫിലിപ്സ് വാർത്തകളിൽ നിറയുന്നത് ഗ്രൗണ്ടിലെ പറക്കല്‍ കൊണ്ടല്ല, മറിച്ച് ആകാശത്തെ പറക്കല്‍കൊണ്ടാണ്

ഫീൽഡിൽ മാത്രമല്ല; ആകാശത്തും പറക്കും ഫിലിപ്സ്; പൈലറ്റായി ഞെട്ടിച്ചു
dot image

ന്യൂസിലാൻഡിന്റെ എണ്ണം പറഞ്ഞ ഓൾ റൗണ്ടർ താരമാണെങ്കിലും ഗ്ലെൻ ഫിലിപ്സ് വാർത്തകളിൽ ഇടം നേടാറുള്ളത് ഫീൽഡിലെ അസാധ്യ മികവ് കൊണ്ടും ക്യാച്ചുകൾ കൊണ്ടുമാണ്. എന്നാൽ ഇപ്പോൾ ഫിലിപ്സ് വാർത്തകളിൽ നിറയുന്നത് ഗ്രൗണ്ടിലെ പറക്കല്‍ കൊണ്ടല്ല, മറിച്ച് ആകാശത്തെ പറക്കല്‍കൊണ്ടാണ്. ഫിലിപ്സ് ഒരു ചെറുവിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുന്ന വീഡിയോ ആണ് ആരാധകരെ അമ്പരപ്പിച്ചത്.

കഴിഞ്ഞ ദിവസം ഓക്ലൻഡിലെ ആർഡ്‌മോർ എയറോഡ്രോമിലാണ് ഫിലിപ്സ് തന്‍റെ ആകാശത്തെ പറക്കൽ വൈദഗ്ധ്യം പ്രകടമാക്കിയത്. ചെറുവിമാനം റൺവേയിൽ സുരക്ഷിതമായി ഇറക്കുന്ന ദൃശ്യങ്ങൾ ഫിലിപ്സ് തന്നെ തന്റെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ ഞെട്ടിയത്. കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടാനുള്ള പരിശ്രമത്തിലാണ് ഫിലിപ്സ് ഇപ്പോൾ.

ഇഷ്ടം ഫിലിപ്സ് ഒരിക്കലും മറച്ചുവെച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കുന്നില്ലായിരുന്നു എങ്കിൽ താൻ ഒരു പൈലറ്റ് ആകുമായിരുന്നു എന്ന് ഫിലിപ്സ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. പറക്കൽ എന്നത് എന്‍റെ വലിയൊരു പാഷനാണ്. കയ്യിൽ ഇഷ്ടം പോലെ പണമുണ്ടായിരുന്നെങ്കിൽ ക്രിക്കറ്റിന് പകരം ഞാൻ ഏവിയേഷൻ മേഖല തിരഞ്ഞെടുക്കുമായിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഒരു കരിയർ നോക്കുകയാണെങ്കിൽ എന്‍റെ ലിസ്റ്റിൽ ഒന്നാമത് പൈലറ്റ് ജോലി തന്നെയായിരിക്കും- ഫിലിപ്സ് പറഞ്ഞു.

Content Highlights: glenn phillips licensed pilot video viral new zealand cricketer

dot image
To advertise here,contact us
dot image