ഐപിഎല്ലിന് മുൻപേ ചെന്നൈ സൂപ്പര്‍ കിങ്സിന് വൻ തിരിച്ചടി; ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് പുറത്ത്‌

ഓസ്‌ട്രേലിയൻ പേസ് ബൗളർക്ക് പകരക്കാരനെ ഉടന്‍ ടീമിലെത്തിക്കുമെന്ന് ചെന്നൈ സൂപ്പർ കിം​ഗ്സ് വ്യക്തമാക്കി

ഐപിഎല്ലിന് മുൻപേ ചെന്നൈ സൂപ്പര്‍ കിങ്സിന് വൻ തിരിച്ചടി; ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് പുറത്ത്‌
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ അടുത്ത സീസൺ ആരംഭിക്കാനിരിക്കെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. ചെന്നൈയുടെ സ്റ്റാർ പേസർ നഥാൻ എല്ലിസ് പരിക്കിനെത്തുടർന്ന് ടൂർണമെന്‍റിൽ നിന്ന് പുറത്തായി. കാലിന് പരിക്കേറ്റ ഓസ്‌ട്രേലിയൻ പേസ് ബൗളർക്ക് ഐപിഎല്‍ സീസണ്‍ നഷ്ടമാകും.

എല്ലിസിന് പകരക്കാരനെ ഉടന്‍ ടീമിലെത്തിക്കുമെന്ന് ചെന്നൈ സൂപ്പർ കിം​ഗ്സ് വ്യക്തമാക്കി. എല്ലിസ് പുറത്തായത് ടീമിന് വലിയ നഷ്ടമാണെന്ന് സിഎസ്‌കെ സിഇഒ കെഎസ് വിശ്വനാഥൻ പറഞ്ഞു. അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ് എല്ലിസ്.

നിലവില്‍ ഖലീല്‍ അഹമ്മദ് ,ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി എന്നിവരാണ് സിഎസ്‌കെയുടെ മറ്റ് പേസ് ഓപ്ഷനുകള്‍. സ്പിന്നില്‍ നൂര്‍ അഹമ്മദുണ്ട്. മുകേഷ് ചൗധരി, ജാമി ഓവര്‍ടന്‍ എന്നിവരും ടീമിലുണ്ട്. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ നിര്‍ണായക താരങ്ങളെ കൈവിട്ടാണ് ചെന്നൈ അടുത്ത സീസണിന് ഇറങ്ങുന്നത്. ഇരുവര്‍ക്കും പകരം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു മലയാളി താരം സഞ്ജു സാംസണെയാണ് ടീം പാളയത്തിലെത്തിച്ചത്. 18 കോടി മുടക്കിയാണ് സിഎസ്‌കെ നിര്‍ണായക നീക്കം നടത്തിയത്.

Content Highlights: Chennai Super Kings’s Nathan Ellis set to be ruled out of IPL 2026 with injury

dot image
To advertise here,contact us
dot image