സഞ്ജു ഭയ്യ രോഹിത്തിനെയും കോഹ്‌ലിയെയും പോലെ, പകരം വെക്കാനാവില്ല: റിയാന്‍ പരാഗ്‌

സഞ്ജുവിന് പകരമായി റോയല്‍സിന്‍റെ ക്യാപ്റ്റനായ റിയാൻ പരാഗ്, വരാനിരിക്കുന്ന സീസണിലെ ടീമിന്‍റെ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചു‌

സഞ്ജു ഭയ്യ രോഹിത്തിനെയും കോഹ്‌ലിയെയും പോലെ, പകരം വെക്കാനാവില്ല: റിയാന്‍ പരാഗ്‌
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മുൻ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി റിയാൻ പരാഗ്. സഞ്ജുവിനെ മാറ്റുന്നതിനെ കുറിച്ച് റോയൽസ് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലെന്നാണ് ജയ്പൂരിൽ നടന്ന പ്രീ-സീസൺ വാർത്താ സമ്മേളനത്തിലാണ് പരാഗ് പറഞ്ഞത്. വിരാട് കോഹ്‌ലിക്കോ രോഹിത് ശർമ്മയ്ക്കോ പകരക്കാരെ കണ്ടെത്താൻ കഴിയാത്തതുപോലെ സഞ്ജു സാംസണും പകരക്കാരില്ലെന്നും രാജസ്ഥാൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.

'മറ്റൊരാളെ കണ്ടെത്തി പകരം വയ്ക്കാന്‍ സാധിക്കുന്ന താരമേ അല്ല സഞ്ജു ഭയ്യ. സഞ്ജുവിൻ‌റെ ബാറ്റിങ് പൊസിഷനില്‍ കളിക്കാനിറക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും പകരക്കാരെ കണ്ടെത്താൻ സാധിക്കുമോ? അതുപേലെയാണ് സഞ്ജു ഭയ്യയുടെ കാര്യവും. കാരണം അദ്ദേഹം അത്രയും മികച്ച താരമാണ്', റിയാന്‍ പറഞ്ഞു.

സഞ്ജുവിന് പകരമായി റോയല്‍സിന്‍റെ ക്യാപ്റ്റനായ റിയാൻ പരാഗ്, വരാനിരിക്കുന്ന സീസണിലെ ടീമിന്‍റെ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചു‌. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാജസ്ഥാൻ റോയൽസിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന കടുത്ത ദൗത്യമാണ് പരാഗിനുള്ളത്. 'കഴിഞ്ഞ വർഷം ഞങ്ങൾ 5-6 മത്സരങ്ങൾ അവസാന ഓവറിലോ അവസാന പന്തിലോ ആണ് തോറ്റത്. കൃത്യമായ പ്ലാനിംഗും തന്ത്രങ്ങളും ഉണ്ടെങ്കിൽ ഇത്തവണ ഫലം മറ്റൊന്നായിരിക്കും', പരാഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന്‍റെ ആദ്യ മത്സരം മാർച്ച് 30ന് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിലാണ്. എതിരാളികൾ സഞ്ജു സാംസണിന്‍റെ ചെന്നൈ സൂപ്പർ കിം​ഗ്സ് ആണ്.

Content Highlights: 'Like Virat and Rohit': Riyan Parag breaks silence on Sanju Samson's trade to CSK ahead of IPL 2026

dot image
To advertise here,contact us
dot image