

ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ മലയാളിയായി സഞ്ജു സാംസണ്‍. ടൂർണമെന്റ് തുടങ്ങുമ്പോൾ സഞ്ജുവിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 10 മില്യണിന്റെ അടുത്തായിരുന്നു. എന്നാലിപ്പോൾ 17. 5 മില്യൺ ഫോളോവേഴ്‌സിലേക്ക് അത് കുത്തനെ ഉയർന്നു.
സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലിൽ ന്യൂസിലാൻഡിനെതിരെയും നടത്തിയ മിന്നും പ്രകടനമാണ് ഈ പോപ്പുലാരിറ്റിക്ക് കാരണം.
ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് തുടര്‍ച്ചയായ മൂന്ന് അർധ സെഞ്ച്വറികളും രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളും ഒടുവിൽ പ്ലയെർ ഓഫ് ദി സീരീസ് അവാർഡും സഞ്ജു സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ എങ്ങും സഞ്ജു തരംഗവുമായിരുന്നു. ആരാധകര്‍ക്കൊപ്പം ഐപിഎല്ലിലെ വിവിധ ടീമുകളും ഇന്ത്യന്‍ ടീമും ഐസിസി തന്നെയും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ജുവിനെ ആഘോഷിച്ചു.
നിലവില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ മലയാളി സഞ്ജു. ലോകകപ്പിലെ പ്രകടനം മികച്ചതായപ്പോള്‍ സഞ്ജുവിന് പിന്നിലായത്, ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും. നാലാം സ്ഥാനത്തുള്ള ദുല്‍ഖറിന് 15.9 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. അനുപമയ്ക്ക് 16.6 ഫോളോവേഴ്‌സും.
കീര്‍ത്തി സുരേഷ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 18.8 മില്യണ്‍ ആണ് കീര്‍ത്തി സുരേഷിന് ഇന്‍സ്റ്റയിലുള്ള ഫോളോവേഴ്‌സ്. വരും ദിവസങ്ങളില്‍ സഞ്ജു കീര്‍ത്തിയേയും മറികടക്കുമെന്നുറപ്പാണ്.
Content Highlights:sanju samson surpasse -dq instagra -followers malayalam