

2026 ടി20 ലോകകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടാനിരിക്കെ വീണ്ടും പ്രവചനവുമായി പാകിസ്താന്റെ മുൻ താരം മുഹമ്മദ് ആമിർ. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള രണ്ട് പ്രവചനങ്ങളും തുടര്‍ച്ചയായി പാളിയെങ്കിലും പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ വെറുതെയിരിക്കാന്‍ തയ്യാറായില്ല. പാകിസ്താന്‍ ചാനലായ ജിയോന്യൂസ് ഉര്‍ദുവിന്റെ ലോകകപ്പ് ഷോയില്‍ സംസാരിക്കവെയാണ് ഫൈനലില്‍ ജയം ആര്‍ക്കൊപ്പമായിരിക്കുമെന്നും രണ്ടു ടീമുകളിലും ഇംപാക്ടുണ്ടാക്കുന്ന ഓരോ താരങ്ങള്‍ ആരൊക്കെയാവുമെന്നും ആമിര്‍ പ്രവചിച്ചത്.
നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ടി20 ലോകകപ്പില്‍ ജേതാക്കളാവുമെന്നാണ് മുഹമ്മദ് ആമിറിന്റെ പ്രവചനം. നേരത്തേ സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോടും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടും ഇന്ത്യ പരാജയപ്പെടുമെന്ന് പ്രവചിച്ചയാളാണ് ആമിർ. ഇവ രണ്ടും ദയനീയമായി പാളുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഫൈനലിലും ഇന്ത്യ ജയിക്കില്ലെന്നാണ് ആമിര്‍ ആവര്‍ത്തിക്കുന്നത്.
ഇന്ത്യൻ ടീമിന്റെ മുന്നേറ്റം കേവലം വ്യക്തിഗത മികവിലാണെന്നും ടീം വർക്കിന്റെ കാര്യത്തിൽ ന്യൂസിലൻഡാണ് മുന്നിലെന്നുമാണ് ആമിറിന്റെ നിരീക്ഷണം. ഇന്ത്യ ഫൈനൽ വരെ എത്തിയത് സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ എന്നീ രണ്ട് താരങ്ങളുടെ മികവിലാണെന്ന് ആമിർ അഭിപ്രായപ്പെട്ടു. ഇവർ രണ്ടുപേരും മത്സരങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഒരു ടീം എന്ന നിലയിൽ ഇന്ത്യക്ക് പോരായ്മകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ന്യൂസിലൻഡ് ഒരു യൂണിറ്റായാണ് കളിക്കുന്നതെന്നും സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവർ പുറത്തെടുത്ത പ്രകടനം ഇതിന് തെളിവാണെന്നും ആമിർ ചൂണ്ടിക്കാട്ടി.
Content Highlights: India vs New Zealand: Mohammad Amir Picks Winner Of 2026 T20 World Cup Final